Raga Notes
Arohana | S R1 G3 M1 P D2 N2 S (C Db E F G A Bb C)
|
Avarohana | S N2 D2 P M1 G3 R1 S (C Bb A G F E Db C)
|
Chords | C (C-E-G), Db-Aug (Db-F-A), C (C-E-G), F (F-A-C), C (C-E-G), Am (A-C-E), Bb (Bb-Db-F) |
Chords Illustration
Audio Raga Demonstration
Listen to Chakravaakam on keyboard by clicking on the player
Demonstration of Chords for Chakravaakam
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
Db | Db-Augmented | Db-Db-Augmented
E | C-Major | E-C-Major
F | F-Major | F-F-Major
G | C-Major | G-C-Major
A | A-Minor | A-A-Minor
Bb | Bb-Major | Bb-Bb-Major
|
ആരോഹണം : സരിഗമപധനിസ
അവരോഹണം : സനിധപമഗരിസ
16മത്തെ മേളകര്ത്താരാഗമാണു് ചക്രവാകം. ഷഡു്ജം, ശുദ്ധഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കൈശികിനിഷാദം ഇവയാണു് ഈ രാഗത്തിന്റെ സ്വരസ്ഥാനങ്ങള്‍. സമ്പൂര്‍ണ്ണ രാഗം.
ഋഷഭം, നിഷാദം എന്നിവ ജീവസ്വരങ്ങളാണു്. ഇതൊരു മൂര്ച്ഛനാകാരകരാഗമാണു്. ഈ രാഗത്തിന്റെ മധ്യമം, നിഷാദം എന്നീ സ്വരങ്ങളെ ആധാരഷഡു്ജമാക്കി ശ്രുതിഭേദം ചെയ്താല്‍ ഇരുപത്തിയേഴാമത്തെ മേളകര്‍ത്താരാഗമായ 'സരസാംഗിയും', അമ്പത്തിയൊമ്പതാമത്തെ മേളരാഗമായ 'ധര്മ്മവതിയും' ജനിക്കും. ഋഷഭം, പഞ്ചമം എന്നിവ നാസ്യസ്വരങ്ങളാണു്. (ഷഡു്ജം എല്ലാ രാഗങ്ങളിലേയും നാസ്യസ്വരമാണു്). ഈ രാഗത്തിലെ 'മഗരിസ' എന്ന പ്രയോഗം പാടുന്നതു് 'മാമഗമാരി' എന്ന രീതിയില്‍ മധ്യമത്തില്‍ തൊട്ടിട്ടാണു്. എപ്പോഴും പാടുവുന്നതും കേള്‍ക്കാന്‍ സുഖരവുമായ രാഗമാണു് ചക്രവാകം. അസമ്പൂര്ണ്ണമേളപദ്ധതിയില് ഈ രാഗത്തിനു് വേഗവാഹിനി എന്നാണു് പേരു് നല്കിയിരുന്നതു്.
ദീക്ഷിതരുടെ 'ഗജാനനയുതം ഗണേശ്വരം', സ്വാതിതിരുനാളിന്റെ 'സരോജനാഭ', ത്യാഗരാജസ്വാമികളുടെ 'എഡുലുബ്രോതുവോതെലിയ', ഗോപാലകൃഷ്ണഭാരതിയുടെ 'അറിവുടയോര്‍', എന്നിവ ഈ രാഗത്തിലെ ചില പ്രധാന കൃതികളാണു്.
'അദ്വൈതം ജനിച്ച നാട്ടില്‍', 'കുന്നത്തൊരു കാവുണ്ടു് ' (അസുരവിത്തു്), 'എന്റെ കൈയില്‍ പൂത്തിരി' (സമ്മാനം), 'കാണാനഴകുള്ള മാണിക്യക്കുയിലേ' (ഊഴം) എന്നിവ ഈ രാഗത്തില്‍ ചിട്ടപ്പെടുത്തിയ ചില സിനിമാഗാനങ്ങളാണു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|