Raga Notes
Arohana | N2 S G2 M1 D2 N2 S (Bb C Eb F A Bb C)
|
Avarohana | S N2 D2 M1 P D2 G2 M1 G2 R2 S (C Bb A F G A Eb F Eb D C)
|
Chords | Cm (C-Eb-G), Dm (D-F-A), Eb (Eb-G-Bb), F (F-A-C), Gm (G-Bb-D), Dm (D-F-A), Bb (Bb-D-F) |
Audio Raga Demonstration
Listen to Bhagesri on keyboard by clicking on the player
Demonstration of Chords for Bhagesri
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Minor | C-C-Minor
D | D-Minor | D-D-Minor
Eb | Eb-Major | Eb-Eb-Major
F | F-Major | F-F-Major
G | G-Minor | G-G-Minor
A | D-Minor | A-D-Minor
Bb | Bb-Major | Bb-Bb-Major
|
ആരോഹണം : നിസഗമ,ധനിസ
അവരോഹണം : സനിധ,മപധഗമഗരിസ
ഇതു് ഒരു ഹിന്ദുസ്ഥാനിരാഗമാണു്. കര്ണ്ണാടകരാഗത്തില് പ്രചാരത്തില്‍ വന്നു് ദേശീയരാഗമായി മാറിയ പ്രധാന ഹിന്ദുസ്ഥാനിരാഗങ്ങളില് ഒന്നാണു് ബാഗേശ്രീ. കാഫിഥാട്ടിന്റെ - ഖരഹരപ്രിയ - ജന്യരാഗമാണു്. ഷഡു്ജം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം,ശുദ്ധമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കൈശികിനിഷാദം എന്നിവയാണു് സ്വരങ്ങള്‍. (ഹിന്ദുസ്ഥാനിയില്‍ ഷഡു്ജ്, തീവ്രഋഷഭ്, കോമള്‍ഗാന്ധാര്‍, ശുദ്ധമധ്യം, പഞ്ചം, തീവ്രധൈവത്, കോമള്നിഷാദ് എന്നിങ്ങനെ).
ഒരു രാഗത്തിന്റെ പ്രധാന ജീവസ്വരത്തെ വാദിസ്വരമെന്നും രണ്ടാമത്തെ പ്രധാനസ്വരത്തെ സംവാദിസ്വരമെന്നുമാണു് ഹിന്ദുസ്ഥാനിയില്‍ പറയുന്നതു്.
ബാഗേശ്രീയുടെ മധ്യമം വാദിയും ഷഡു്ജം സംവാദിയുമാണു്. ഈ രാഗത്തെ ബാഗേസരി, ബാഗേശ്വരി എന്നും വിളിക്കുന്നു. ആരോഹണത്തില്‍ രി പ എന്നിവ വര്ജ്യസ്വരങ്ങളാണു്.
ഇതൊരു ഷാഡവവക്രസമ്പൂര്ണ്ണരാഗമാണു്.
കേള്‍ക്കാന്‍ സുഖമുള്ള രാഗം. ശ്ലോകം, വിരുത്തം, പദം, ഭജന്‍ എന്നിവയ്ക്കും വളരെ യോജിച്ചതാണു് ബാഗേശ്രീ.
നാനേനുമാടിതേനോ (ആദി, പുരന്ദര), ഗോവിന്ദമിഹ (ഖണ്ഡചാപ്പു്, രാരായണതീര്ത്ഥര് ), ബൃന്ദാവനലോലേ (ആദി, നീലകണ്ഠശിവന്‍ ), സാഗരശയന (ആദി, എം ഡി രാമനാഥന് ), ഭജനം ചെയു്വിന് കൃഷ്ണപാദം (കുട്ടമത്തു് കുഞ്ഞികൃഷ്ണക്കുറുപ്പു് ) എന്നിവ ചില പ്രധാന കൃതികളാണു്.
'ചന്ദനം മണക്കുന്ന' (അച്ചുവേട്ടന്റെ വീടു് ), 'അജ്ഞാതസഖീ അത്മസഖീ' (ഉള്ളതുമതി ), 'കൈക്കുടന്ന നിറയെ തിരുമധുരം' (മായാമയൂരം ), 'നിലവേ എന്നിടം നെരുങ്കാതെ' (തെക്കന്‍ കാറ്റു് ) എന്നീ ഗാനങ്ങള്‍ ബാഗേശ്രീയിലാണു് ചിട്ടപ്പെടുത്തിയിട്ടുള്ളതു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : എന്‍ ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|