Raga Notes
Arohana | S R2 M1 P D2 S (C D F G A C)
|
Avarohana | S N3 D2 P M1 G3 R2 S (C B A G F E D C)
|
Chords | C (C-E-G), Dm (D-F-A), Em (E-G-B), F (F-A-C), G (G-B-D), Am (A-C-E), B-Dim (B-D-E) |
Chords Illustration
Aarohana
Avarohana
Audio Raga Demonstration
Listen to Aarabhi on keyboard by clicking on the player
Demonstration of Chords for Aarabhi
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
D | D-Minor | D-D-Minor
E | E-Minor | E-E-Minor
F | F-Major | F-F-Major
G | G-Major | G-G-Major
A | A-Minor | A-A-Minor
B | B-Diminished | B-B-Diminished
|
ആരോഹണം : സരിമപധസ
അവരോഹണം : സനിധപമഗരിസ
29-മത്തെ മേളകര്ത്തരാഗമായ ശങ്കരാഭരണത്തില്‍ ജന്യനാഗമാണു് ആരഭി. ആരോഹണത്തില്‍ അഞ്ചും അവരോഹണത്തില് ഏഴു സ്വരങ്ങളും വരുന്നതിനാല്‍ ഔഡവ സമ്പൂര്ണ്ണരാഗമെന്നു പറയപ്പെടുന്നു.
ആരോഹണത്തില്‍ ഗാന്ധാരം, നിഷാദം എന്നീ സ്വരങ്ങള്‍ വര്‍ജ്ജ്യമാണു്. ഷഡ്ജം, ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കാകളിനിഷാദം എന്നിവയാണു് ഈ രാഗത്തിലെ സ്വരങ്ങള്‍. ഇതു് ഒരു ഉപാംഗരാഗമണു്. സാര്‍വ്വകാലിക രാഗമാണു്. ഘനപഞ്ചമ രാഗങ്ങളില്‍ ഒന്നാണു് ആരഭി (ഗൗള, നാട്ട, ആരഭി, വരാളി, ശ്രീരാഗം എന്നിവയാണു് ഘനപഞ്ചമരാഗങ്ങള്. ത്യാഗരാജസ്വാമികളുടെ പ്രശസ്തമായ പഞ്ചരത്നകീര്‍ത്തനങ്ങള്‍ ഈ അഞ്ചു രാഗങ്ങളിലാണു് ചിട്ടപ്പെടുത്തിയിട്ടുള്ളതു്.)
മഗര,സ എന്ന പ്രയോഗത്തില്‍ ഗാന്ധാരം മധ്യമത്തില്‍ നിന്നുതന്നെ തുടങ്ങി ഗാന്ധാരത്തില്‍ നില്‍ക്കാതെ ഋഷഭത്തിലേക്കു് വരുമ്പോള്‍ ആരഭിയുടെ രാഗഭാവം സ്പഷ്ടമാകുന്നു. അതു പോലെ തന്നെ സനിധ,പ എന്ന പ്രയോഗത്തില്‍ നിഷാദവും പാടണം.
ജണ്ഡഥാട്ടു് പ്രയോഗങ്ങളും (ധരിരി, ധസസ, പധധ, മപപ) മധ്യമകാലസ്വരങ്ങളും, നിഷാദവര്ജ്ജ്യ പ്രയോഗങ്ങളും (സസധ, സസധധ) ഈ രാഗത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു. ഇതു് ഒരു മൂര്ച്ഛനാകാരക രാഗമാണു്. ഈ രാഗത്തിന്റെ ഋഷഭം, മധ്യമം, പഞ്ചമം എന്നീ സ്വരങ്ങളെ ആധാരഷഡ്ജമാക്കി ശ്രുതിഭേദം ചെയ്താല്‍ ആഭേരി, മോഹനകല്യാണി, കേദാരഗൗള എന്നീ രാഗങ്ങള്‍ ജനിക്കും. മൂന്നു സ്ഥായി (ത്രിസ്ഥായി)കളിലും സ്വരസഞ്ചാരങ്ങള്‍ ചെയ്യാവുന്ന രാഗമാണു് ആരഭി. രിരി മമ ധധ രിരി എന്നതു് ആരഭിയിലെ വിശേഷ പ്രയോഗങ്ങളാണു്. ഈ രാഗം ശ്രദ്ധിച്ചു പാടിയില്ലെങ്കില്‍ ശ്യാമ, ദേവഗാന്ധാരി എന്നീ രാഗങ്ങളുടെ ഛായ തോന്നുവാന്‍ സാദ്ധ്യതയുണ്ടു്.
പ്രധാന കൃതികള്‍ : 'രേ രേ ശ്രീരാമ' (ഗീതം), 'സരസിജമുഖി' (വര്‍ണ്ണം), ദീക്ഷിതരുടെ 'ശ്രീസരസ്വതി നമോസ്തുതേ', സ്വാതിതിരുനാളിന്റെ നവരാത്രി കൃതിയായ 'പാഹിപര്വ്വതനന്ദിനി', ത്യാഗരാജസ്വാമിയുടെ പഞ്ചരത്നകൃതിയായ 'സാതിംചനേ ഓ മനസാ എന്നിവ'.
ചിലമ്പു് എന്ന സിനിമയിലെ 'പുടമുറികല്ല്യാണം', തമ്മില്‍ തമ്മില്‍ എന്ന സിനിമയിലെ 'ഇത്തിരിനാണം പെണ്ണിന് കവിളില്‍' തുടങ്ങിയ ഗാനങ്ങള്‍ ആരഭിയില്‍ ചിട്ടപ്പെടുത്തിയതാണു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : എന്‍ ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍ |