ഹംസ വിനോദിനി പാടി
ആവണി തെന്നൽ
Hamsa Vinodini Paadi (Avani Thennal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംകെ ജെ യേശുദാസ്
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസവിനോദിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:00.

വന്ദേ ജനനീ സരസ്വതീ
ഹംസവിനോദിനി പാടി
ഹര്‍ഷബാഷ്പം ഞാന്‍ ചൂടി
(ഹംസ...)

പ്രഫുല്ല മന്ദാരകുസുമങ്ങളില്‍
പ്രസൃമരപരിമളം‌പോലെ
അനാദിമദ്ധ്യാന്ത ബ്രഹ്മത്തിന്‍
നാഭീനാളാഗ്ര നളിനത്തില്‍
സാന്ദ്രാനന്ദം ഉണര്‍ന്ന പൊരുളേ
വന്ദേ ജനനീ സരസ്വതീ...
(ഹംസ...)

പ്രഭാതസിന്ദൂരകിരണങ്ങളില്‍
പ്രതിനവമുകുളങ്ങള്‍പോലെ
വിഷാദകലുഷിത ഹൃദയത്തില്‍
വിസൃമര പീയൂഷധാരയുമായ്
കവിതയുണര്‍ത്തും കല്പകത്തളിരേ
വന്ദേ മഹിതേ സരസ്വതീ...
(ഹംസ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts