വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | കെ ജെ യേശുദാസ് |
ഗാനരചന | ടി കെ ആര് ഭദ്രന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:58.
ഗുരുസ്വാമി ഗുരുസ്വാമി സഹ്യനാം വൃദ്ധഗുരുസ്വാമി വൃശ്ചികമാസം വന്നീടുമ്പോള്‍ വ്രതം തുടങ്ങും ഗുരുസ്വാമി വിളിക്കും ശരണം ഗുരുസ്വാമി (ഗുരുസ്വാമി) നാലുവെളുപ്പിന്നെഴുന്നേല്ക്കും നീഹാരനദിയില് നീരാടും നാമം ജപിക്കും, നമിക്കും നാരായണാത്മജപാദം (ഗുരുസ്വാമി) ഗുരുസ്വാമിക്കും ഗുരുസ്വാമി സാക്ഷാല്‍ സ്വാമി പരബ്രഹ്മം ശബരിമലയില്‍ വാഴുന്നു അയ്യപ്പസ്വാമി വാഴുന്നു (ഗുരുസ്വാമി) വിളക്കുവയ്ക്കും ബാലാര്‍ക്കന്‍ വിഭൂതി ചൊരിയും വെണ്മേഘം വിഹായസ്സങ്ങള് പാടീടും വിഷ്ണുശിവാത്മജനാമം (ഗുരുസ്വാമി) | |