ശബരി ഗിരി നാഥ
അയ്യപ്പ ഗാനങ്ങൾ വാല്യം II
Sabari Giri Naadha (Ayyappa Gaanangal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംമാണ്ഡ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:56.

ശബരീഗിരിനാഥാ ദേവാ ശരണം നീ അയ്യപ്പാ
അശരണന്‍ ഞാന്‍... സ്വാമീ പരവശന്‍ ഞാന്‍...
സ്വാമീ അശരണന്‍ ഞാന്‍... ദുഃഖപരവശന്‍ ഞാന്‍...
ഒരു ദര്‍ശനം തരൂ ജഗദീശാ...
(ശബരീഗിരിനാഥാ)

നിത്യാന്ധകാരമീ ജീവിതവീഥിയില്‍
നിദ്രയില്ലാതലയും നേരം...
സംക്രമദീപത്തിന്‍ പൊന്‍‌പ്രഭ തൂകി നിന്‍
സന്നിധാനം ചേര്‍ക്കൂ ശബരീശാ...
ദിവ്യസന്നിധാനം ചേര്‍ക്കൂ ശബരീശാ...
(ശബരീഗിരിനാഥാ)

കര്‍മ്മബന്ധങ്ങളില്‍ മാത്രമൊതുങ്ങുമീ
മണ്ണിലെ ജന്മം കേവലം....
മിഥ്യയല്ലേ ഇത് സ്വപ്‌നമല്ലേ...
നിത്യസത്യസ്വരൂപം നീ തന്നെ...
(ശബരീഗിരിനാഥാ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts