ഷണ്മുഖ സോദരനയ്യപ്പാ
അയ്യപ്പ ഗാനങ്ങള്‍ 3
Shanmukha Sodaranayyappa (Ayyappaganangal Volume III)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:56.

PALLAVI



ഷണ്മുഖസോദരാ അയ്യപ്പാ
മോഹിനീനന്ദനാ അയ്യപ്പാ
കരുണക്കടലേ അയ്യപ്പാ
പുലിവാഹനനേ അയ്യപ്പാ

അയ്യപ്പാ ശരണം...
അയ്യപ്പസ്വാമിയേ ശരണം
സ്വാമിയേ ശരണം...
(ഷണ്മുഖ...)

ഉരുകുന്ന ഹൃദയത്തിന്‍ കുളിര്‍ നീയല്ലോ
കരകാണാത്താഴിയില്‍ ഗതി നീയല്ലോ
തുണയാണല്ലോ... കനിവാണല്ലോ...
നരജന്മസുകൃതം നിന്‍ കൃപയാണല്ലോ

അയ്യപ്പാ ശരണം...
അയ്യപ്പസ്വാമിയേ ശരണം
സ്വാമിയേ ശരണം...
(ഷണ്മുഖ...)

വിടരുന്ന മലരിന്റെ മധു നീയല്ലോ
വിരിയുന്ന ജീവന്റെ വിധി നീയല്ലോ
മഴ നീയല്ലോ... വെയില്‍ നീയല്ലോ...
ഋതുഭേദം മണ്ണില്‍ നിന്‍ കനിവാണല്ലോ

അയ്യപ്പാ ശരണം...
അയ്യപ്പസ്വാമിയേ ശരണം
സ്വാമിയേ ശരണം...
(ഷണ്മുഖ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts