സ്വാമിയേ ശരണമയ്യപ്പാ (കന്നിമല പൊന്നുമല)
അയ്യപ്പ ഗാനങ്ങൾ വാല്യം II
Swamiye Saranamayyappa (Kannimala Ponnumala) (Ayyappa Gaanangal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:55.

സ്വാമിയേയ് ശരണമയ്യപ്പാ... അയ്യനേയ് ശരണമയ്യപ്പാ...
മാലയും മാറിലിട്ട് നൊയ്‌മ്പുകള്‍ നോറ്റു ഞങ്ങള്‍...
മാമലകള്‍ താണ്ടിവരുന്നേ അയ്യനെക്കാണാന്‍...

കന്നിമല പൊന്നുമല പുണ്യമല ശബരിമല
മണികണ്ഠന്‍ വാഴും മല - ഭക്‍തര്‍
പരകോടിക്കെട്ടേന്തി പലനാട്ടില്‍ നിന്നെത്തി
ശരണം വിളിയ്‌ക്കും മല...
സ്വാമിശരണം വിളിയ്‌ക്കും മല...
എന്റയ്യാ പൊന്നയ്യാ എന്റയ്യാ അയ്യപ്പനേ
ശരണം തരണം ശരണം തരണം
ശരണം തരണം സ്വാമിയേ
(കന്നിമല)

ഗൗരീശന്‍‌തന്‍ സുതനായ്... കലികാലസംഭവനായ്...
പമ്പാനദിക്കരയില്‍ പിറന്നുവീണയ്യനയ്യന്‍...
നായാട്ടിന് നാടുവാഴി കാനനത്തില്‍ ചെന്ന നേരം
കണ്ടെടുത്തയ്യനെ വളര്‍ത്തിയല്ലോ...
(എന്റയ്യാ)

വില്ലാളിവീരനായി... വീരമണികണ്ഠനായി...
പുലിവാഹനനായി സ്വാമി മഹിഷീമര്‍ദ്ദനനായി...
ഏഴുമല താണ്ടിയയ്യന്‍ ശബരിമലയേറിയയ്യന്‍
വാണരുളീടുന്നു ദര്‍ശനമേകാന്‍...
(എന്റയ്യാ)

കന്നിക്കെട്ടും നിറച്ചുവരുന്നിവര്‍
കരിമല നീലിമല കയറിവരുന്നിവര്‍
പതിനെട്ടാം‌പടിയേറിവരുന്നിവര്‍
ശരണം വിളിച്ചാടിപ്പാടിവരുന്നിവര്‍
മോക്ഷമേകൂ അയ്യാ മുക്തിയേകൂ
മോക്ഷമേകൂ മുക്തിയേകൂ പാട്ടുപാടി തുള്ളിയാടും
സ്വാമീഭക്തര്‍ക്ക് അഭയമേകൂ
(എന്റയ്യാ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts