പ്രകൃതി
അയ്യപ്പ ഗാനങ്ങള്‍ 4
Prakruthi (Ayyappa Ganangal Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംനീലാംബരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:54.

പ്രകൃതീ... പ്രകൃതീ...
നീയൊരു മാളികപ്പുറത്തമ്മ
ഇരവും പകലും ഇരുമുടിയാക്കി
മലയാത്രയ്ക്കിറങ്ങിയൊരമ്മ
(പ്രകൃതീ...)

മാമരങ്ങളാം ഗുരുസ്വാമിമാര്‍ നിന്നു
മന്ത്രം ജപിക്കുന്ന മലയില്‍...
അവധൂതമാരുതന്‍ നെഞ്ചിലെ നെരിപ്പോടില്‍
അഷ്ടഗന്ധം പുകച്ചലയുന്നു...
(പ്രകൃതീ...)

തിരുവാഭരണപ്പെട്ടി തുറക്കും
മഴമേഘങ്ങളേ നിങ്ങള്‍...
ഉയിരിന്റെ ഉലയില്‍‌വച്ചൂതിയ പൊന്നിനു
ഉഷസ്സുകള്‍ പതക്കങ്ങള്‍...
(പ്രകൃതീ...)

മകരവിളക്കിനു ശബരിമലയുടെ
മനഃസാക്ഷിയുണര്‍ത്തും ഗരുഡന്‍
സ്വാമീ, അവിടുത്തെ ഇംഗിതമോ
ഈ സാധുഗായകമാനസമോ
(പ്രകൃതീ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts