കലിയുഗ തമസ്സാറ്റും
അയ്യപ്പ ഗാനങ്ങള്‍ 4
Kaliyuga Thamassaattum (Ayyappa Ganangal Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹരികാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:54.
കലിയുഗതമസ്സാറ്റും സൂര്യമൂര്‍ത്തി, നിശാ-
കളഭത്തിലെഴുന്നള്ളും ചക്രവര്‍ത്തി
നക്ഷത്രമുത്തണിക്കുട ചൂടും ഭഗവാന്റെ
അക്ഷരമന്ത്രം തത്ത്വമസി...
(കലിയുഗ...)

വൃശ്ചികപൗര്‍ണ്ണമി നറുഭസ്മം കലക്കുന്ന
വിശ്വാസതീര്‍ത്ഥത്തില്‍ ആറാടി...
അമ്പലപ്പുഴയൊഴുകും അന്തരാത്മാവില്‍
അമ്പലപ്പുഴയൊഴുകും അന്തരാത്മാവിലെന്‍
പമ്പവിളക്കുകള്‍ ശ്രുതി പാടി...

ഈ വെളിച്ചം നീ അയ്യപ്പാ...
ഈ മണിയൊച്ച നീ അയ്യപ്പാ...
സത്തായ്... ചിത്തായ്...
മിഥ്യയായ്... തഥ്യയായ്...
സത്യമായ് പുലരുന്നു നീ സ്വാമീ...
(കലിയുഗ...)

അര്‍ക്കചന്ദ്രാദികള്‍ കര്‍പ്പൂരമുഴിയും
ആകാശക്ഷേത്രത്തിന്‍ തിരുനടയില്‍
അഹസ്സുകളാല്‍ കാലം ഇരുമുടിക്കെട്ടേന്തി
അഞ്ജലീബന്ധത്തില്‍ മൊഴിയുന്നു...

മനസ്സും തപസ്സും നീ അയ്യപ്പാ...
മകരവിളക്കും നീ അയ്യപ്പാ...
ശ്രുതിയായ്... സ്മൃതിയായ്...
നാദമായ്... ഗന്ധമായ്...
പതിനെട്ടിലുണരുന്നു നീ സ്വാമീ...
(കലിയുഗ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts