ആകാശമാം
അയ്യപ്പ ഗാനങ്ങള്‍ 4
Aakashamam (Ayyappa Ganangal Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:54.
ആകാശമാം പുള്ളിപ്പുലിമേലെഴുന്നള്ളും
രാഗ ശശാങ്കനാം സ്വാമീ
കപടമാം സ്വാര്‍ത്ഥത്തിന്‍ തലവേദനയ്‌ക്കും നിന്‍
കനിവല്ലയോ പുലിപ്പാല്
കവിതപോലൊഴുകുന്ന പുഞ്ചിരിപ്പാല്
(ആകാശമാം)

ഉപജാപമൂർച്ഛയാല്‍ നീറിപ്പുകയുന്നൊ-
രുലയായിത്തീരുന്നു ലോകം
ദൈവത്തെയും പുറംതള്ളുന്നു
ഗൂഢമാം ദുര്‍മ്മദ മത്സരതന്ത്രം
മഹിഷീമര്‍ദ്ദനം ആടാനെത്തിയ
മനുഷ്യാവതാരമേ ശരണം, യുഗ-
തപസ്സിന്റെ വീര്യമേ ശരണം
(ആകാശമാം)

കാട്ടുകള്ളങ്ങള്‍തന്‍ ക്രൂരചിത്തങ്ങളില്‍
വേട്ടയാടാനെത്തും സ്വാമി
നവരത്നമണിവില്ലിന്‍ ഞാണൊലികൊണ്ടെന്റെ
നാടിന്‍ മനഃസാക്ഷി കാക്കൂ
സത്യധര്‍മ്മങ്ങളെ കുടിവെക്കാനെത്തിയ
തത്ത്വമസിമന്ത്രം ശരണം, സ്നേഹ-
ശക്തിസ്വരൂപമേ ശരണം
(ആകാശമാം)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts