ശരംകുത്തിയാലെ
അയ്യപ്പ ഗാനങ്ങള്‍ 4
Sharamkuthiyaale (Ayyappa Ganangal Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:54.

ശരംകുത്തിയാലേ നീ സാക്ഷി
ശബരിപീഠമേ നീ സാക്ഷി
പഞ്ചേന്ദ്രിയജിതന്‍ പരമപവിത്രന്‍
എന്റെയീശ്വരന്‍ അയ്യപ്പന്‍...
സ്വാമി അയ്യപ്പന്‍...
(ശരംകുത്തി...)

സൂര്യതൂണീരം തോളിലണിഞ്ഞും
തൂമിഴിയാല്‍ അമ്പുകളെയ്തും
മൃഗയാവിനോദത്തില്‍ കാടിളക്കാന്‍ സ്വാമി
അടിയന്റെ മനസ്സില്‍ ഇന്നെഴുന്നള്ളുന്നു
കരിപ്പുലി കടുവകളെ കാമക്രോധങ്ങളെ
തെരുതെരെ എയ്തുവീഴ്‌ത്തുന്നു - എന്റെ
മിഴികളില്‍ പമ്പ തീര്‍ക്കുന്നു...
(ശരംകുത്തി...)

ചന്ദ്രനാം വട്ടപ്പരിചയണിഞ്ഞും
ചന്ദനം പള്ളിവാളിലുഴിഞ്ഞും
കളഭകേസരികളാം വാഹനങ്ങളിലയ്യന്‍
കലിയുഗക്കാടിളക്കാന്‍ വരുന്നു
ഇടിമിന്നലുറുമികള്‍ ചുഴറ്റുന്ന സ്വാമിയെന്‍
ഇടനെഞ്ചില്‍ വേട്ടയാടുന്നു - എന്റെ
ഇരുളെല്ലാം പുലരിയാക്കുന്നു...
(ശരംകുത്തി...)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts