ഭൂതഗണനാഥൻ
അയ്യപ്പ ഗാനങ്ങള്‍ 4
Bhoothagana Nadhan (Ayyappa Ganangal Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:54.
ഭൂതഗണനാഥനയ്യപ്പൻ - സ്വാമി
ഭൂമിമലയാളം കാക്കുന്നോൻ
വേദാന്തക്കാതലയ്യപ്പൻ, യുഗ-
വേദനകൾ തീർ‌ത്തു തരുന്നോൻ
(ഭൂത...)

പഞ്ചാദ്രിനായകൻ പരമകലാകോവിദൻ
പുഞ്ചിരിയെ പുലരിയാക്കുന്നോൻ
നഖമഞ്ജിമയെ ചന്ദ്രനാക്കുന്നോൻ
ബ്രഹ്മസ്ഥിര നിർമ്മത്സര
സിംഹധ്വജ മായാമയ
ധർമ്മപ്രദ നിൻ തിരുവടി ശരണം
രക്താധര ശരണം രത്നദ്വിജ ശരണം
സത്യപ്രിയ നിത്യസ്മിത ശരണം ശരണം
(ഭൂത...)

പാണ്ഡ്യശ്രീലാളിതൻ പഞ്ചേന്ദ്രിയപാലകൻ
പ്രാണനെ മണിവീണയാക്കുന്നോൻ
യുഗഞാണൊലിയെ പ്രണവമാക്കുന്നോൻ
അഗ്രസ്ഥിത ശേഷാസന
ഭക്താഭയ മുദ്രാധര
ഭുക്തിപ്രദ നിൻ തിരുവടി ശരണം
സിദ്ധേശ്വര ശരണം ബുദ്ധിപ്രദ ശരണം
വിദ്യാനിധി വിനയാംബുധി ശരണം ശരണം
(ഭൂത...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts