ഋതു ഭംഗികള്‍
അയ്യപ്പ ഗാനങ്ങള്‍ 4
Rithubhangikal (Ayyappa Ganangal Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഗൌരിമനോഹരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:53.

ഋതുഭംഗികളാടും മല ശബരിമല
ഹൃദയങ്ങള്‍ തേടും കല ശബരിമല
ഓംകാരപ്പൂ വിരിയും വേദമല, പുണ്യ-
ത്തേന്‍ ചോരും മുക്തിമല ശബരിമല
(ഋതുഭംഗി...)

വേദാന്തപ്പുലരികള്‍ പൂക്കളായ് സ്വാമിയുടെ
പാദപൂജയ്ക്കുതിരും മല ശബരിമല
വെണ്ണിലാവിന്‍ ഭസ്മമാടും ശാന്തിമല
ഓരോ കണ്ണിലും പമ്പയൊഴുകും ഭക്തിമല
(ഋതുഭംഗി...)

രാത്രിയാം പുള്ളിപ്പുലി കാവല്‍ നില്‍ക്കും മാമല
രാപ്പാടികള്‍ ശരണത്തിനു ശ്രുതിമീട്ടും പൂമല
കാട്ടുതീയും പൂത്തിരിയാക്കും കല
ശാസ്താംപാട്ടു കേട്ടു ചെവിയാട്ടും കളഭമല
(ഋതുഭംഗി...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts