വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | കെ രാഘവന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:52.
തീറ്റക്കാരൻ കുഞ്ഞവറാനൊരു തിരുമണ്ടൻ (2) അവനാട്ടിൻ കാട്ടോം കൂർക്കുപ്പേരീം കണ്ടാലറിയൂല്ലാ (തീറ്റക്കാരൻ,… ) ഓനും ഞാനും കോയാസാന്റെ മോനും ശങ്കരമേനോനും മൂസ്സേം വാസൂം കാദിരു കാക്കേം മൂത്തു നരച്ചൊരു നമ്പൂരീം (2) നാട്ടുമാവിൻ ചോട്ടിലിരുന്നു ചീട്ടുകളിച്ചപ്പം അവൻ തോറ്റു തോറ്റു തുന്നമ്പാടിയ കത കേൾക്കണ്ടേ (2) (തീറ്റക്കാരൻ,… ) കയ്യറിയാതെ കയറി വിളിച്ചു കാതിരുകാക്കാ കണ്ണടച്ചു കുരുപ്പുപണീ കൈയ്യിലൊരൊറ്റ തുരുപ്പുമില്ലാതെ (2) (തീറ്റക്കാരൻ,… ) മൂസ്സാന്റെ ആസ്സിനെ ആസിട്ടു വെട്ടീ ആഡ്യനാം നമ്പൂരിച്ചൻ ആഡു തന്നിറക്കീ (2) കാതിര് ക്ലാവര്‍ കൂലിയിറക്കീ വമ്പൻ മേനോൻ ബമ്പറടിച്ച് ഇസ്പേഡില്ലെന്നാദ്യം ചൊല്ലി ദുഷ്പേരുണ്ടാക്കി അവൻ ശപ്പത്തരവും ഏപ്പ്യത്തരവും ഒപ്പം കാണിച്ച് (തീറ്റക്കാരൻ,… ) ഡൈമൻ റാണിയെ മൊഴി ചൊല്ലി മാറ്റീ കോയാന്റെ കൂലിയെ കൊളത്തിലെറക്കി പൊണ്ണത്തങ്ങൾ പലതും കാട്ടീ എണ്ണാതങ്ങനെ കൈയ്യു മലത്തി പോക്കരുകാക്കാ ഓടി വന്നാ മൊട്ടത്തലയിന്മേൽ ജോക്കറ് ചാക്കിൻ ചരടാൽ കെട്ടി സലാം വാങ്ങിച്ചു നല്ലൊരു സലാം വാങ്ങിച്ചു (തീറ്റക്കാരൻ,….) | |