മാവു പൂത്ത
വസന്തഗീതങ്ങൾ
Maavu Pootha (Vasantha Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംരവീന്ദ്രൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:48.
മാവുപൂത്ത പൂവനങ്ങളില്‍
വസന്തകോകിലങ്ങളേ വരൂ വരൂ
കുളിരീണമായ് വരൂ...
അലസം മന്ദമാരുതന്റെ തേരില്‍
(മാവുപൂത്ത)

പണ്ടു നിങ്ങള്‍ പാടിവന്ന പഞ്ചമാമൃതം
എന്റെ നെഞ്ചിലിന്നുമൂറും ആത്മസാധകം
കുയിലുകളേ... കുയിലുകളേ...
പാടൂ പാടൂ... വീണ്ടും വീണ്ടും...
(മാവുപൂത്ത)

താലപ്പൊലിയേന്തിനില്‍ക്കും മിന്നാമിന്നികള്‍
വായ്ക്കുരവയോടെ നില്‍ക്കും ഓലഞ്ഞാലികള്‍
കുയിലുകളേ... കുയിലുകളേ...
പോരൂ പോരൂ... വേഗം വേഗം...
(മാവുപൂത്ത)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts