ശ്രീ പാദപൂകൊണ്ട്
ഉത്സവഗാനങ്ങള്‍ (രണ്ട്)
Sreepaada poo kondu (Ulsava Gaanangal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനവി മധുസൂദനന്‍ നായര്‍
ഗായകര്‍എസ് ജാനകിദേവി ,കെ എസ് ചിത്ര
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:41.

ശ്രീപാദപ്പൂ കൊണ്ടേ പൂക്കളം തീര്‍ക്കുന്ന
മാനിനീ മേദിനീ വെണ്ണിലാവേ (ശ്രീപാദ )
ചാന്ദ്രമാസത്തിന്റെ പൂവിതളെന്നും നിന്‍
നാണമീ കുമ്മിക്ക് രാഗമല്ലോ (ചാന്ദ്ര )
(ശ്രീപാദ )

കബഡി ... കബഡി ... കബഡി ... കബഡി ...

പുത്തന്‍ ചിങ്ങം പുലര്‍ന്ന നേരം നിന്റെ
വേളിക്കു നാള് കുറിച്ചുവല്ലോ (പുത്തന്‍ )
പുത്തന്‍ ചിങ്ങം പുലര്‍ന്ന നേരം നിന്റെ
വേളിക്കു നാള് കുറിച്ചുവല്ലോ (പുത്തന്‍ )
ഇന്നു നീരാടി ഇണങ്ങുന്ന മല്ലികള്‍ ചൂടി
ഇന്നു നീരാടി ഇണങ്ങുന്ന മല്ലികള്‍ ചൂടി
ഋതുമതി മംഗലം കാത്തും
തിരുമേനിപ്പൂമുഖം ഓര്‍ത്തും
ഋതുമതി മംഗലം കാത്തും
തിരുമേനിപ്പൂമുഖം ഓര്‍ത്തും
തൊടുക്കുമ്പോള്‍ മേളപ്പദമാടും മിഴി
തൂകും കതിരുറയുന്നൊരു
നാണത്തിന്‍ പൂക്കള്‍ ഇറുത്തെടുക്കും ഞങ്ങള്‍
മേനിയില്‍ ചാര്‍ത്തി കളിച്ചു പാടും
മേളപ്പദമാടും മിഴി
തൂകും കതിരുറയുന്നൊരു
നാണത്തിന്‍ പൂക്കള്‍ ഇറുത്തെടുക്കും ഞങ്ങള്‍
മേനിയില്‍ ചാര്‍ത്തി കളിച്ചു പാടും

പകിട പകിട പകിട പകിട പകിട
പകിട പകിട പകിട പകിട പകിട പന്ത്രണ്ട് ..........
പകിട പകിട പകിട പകിട ഇരുമൂന്നാറ് ..........

അത്തം ചിത്തിര ചോതി വിശാഖങ്ങള്‍
ഒക്കെയും നിന്നെയൊരുക്കി വിട്ടു (അത്തം )
അത്തം ചിത്തിര ചോതി വിശാഖങ്ങള്‍
ഒക്കെയും നിന്നെയൊരുക്കി വിട്ടു (അത്തം )
മേളകള്‍ നാളെ - തിരുനാളും വേളിയും നാളെ -
മേളകള്‍ നാളെ - തിരുനാളും വേളിയും നാളെ -
ആളും ആരവാരവും വന്നു - ഇനി നിന്റെ
തമ്പുരാന്‍ കൂടെ
ആളും ആരവാരവും വന്നു - ഇനി നിന്റെ
തമ്പുരാന്‍ കൂടെ
നാളെയെത്തും – ഉള്ളില്‍ തിരതല്ലുന്നൊരു
ചൊല്‍ക്കെട്ടുകള്‍ മോട്ടിട്ടണി
വെള്ളാമ്പല്‍ നിന്നില്‍ വിടര്‍ന്നുവല്ലോ - അതിന്‍
അല്ലിയില്‍ ഓണം തുളുമ്പിയല്ലോ
ഉള്ളില്‍ തിരതല്ലുന്നൊരു
ചൊല്‍ക്കെട്ടുകള്‍ മോട്ടിട്ടണി
വെള്ളാമ്പല്‍ നിന്നില്‍ വിടര്ന്നുവല്ലോ - അതിന്‍
അല്ലിയില്‍ ഓണം തുളുമ്പിയല്ലോ
(ശ്രീപാദ )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts