ഹരഹര ശങ്കര
സര്‍വ്വം ശിവമയം
Harahara Sankara (Sarvam Sivamayam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഅനന്തപുരം കണ്ണന്‍
ഗാനരചനവിനു കൃഷ്ണൻ
ഗായകര്‍ഹരിദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 07 2013 03:47:29.

പിനാകപാണി ദണ്ഡപാണി കാശിനാഥനേ
ദിഗംബരങ്ങള്‍ കമ്പനങ്ങളാക്കും പിംഗളേ
കാളകൂടമുള്ളില്‍ തീര്‍ത്ത കാലപാശമേ
പ്രണവനാദമന്ത്രചൂഡ ചന്ദ്രബിംബമേ
(പിനാകപാണി)

ഹരഹര ശങ്കര കൈലാസവാസകാ
സ്വാമിപാദം പൂജ ചെയ്യുമാരവങ്ങളില്‍
ദേവലോകപാതകളില്‍ ഉത്സവമേളം
പരിജനപരിപാലകാ ജനിമൃതിപരമേശ്വരാ (ഹരഹര)

കര്‍മ്മകോടിയില്‍ ശിവപാര്‍വ്വതീവരം
കര്‍ണ്ണികാരം കോര്‍ത്ത പുണ്യമാലയില്‍
അഷ്ടദിക്കുകള്‍ നിന്‍ കൈകളാകവേ
ഇഷ്ടവാദ്യം വാക്ഭടങ്ങളാകവേ
കളഭച്ചാര്‍ത്തില്‍ അംഗോപാംഗം
തോലയണിഞ്ഞ് ഭസ്മം തൊട്ട്
തിരിതെളിച്ച് നിന്നെ കണ്ടു ഞാന്‍ (ഹരഹര)

ദേവപാദുകം ആടുമഗ്നിതാണ്ഡവം
എന്നുമെന്‍റെയുള്ളില്‍ വന്നുചേരണേ
തീര്‍ത്ഥയാത്രയില്‍ ഞാന്‍ നേതിയാകവേ
നിന്നിലുള്ള മോക്ഷമാര്‍ഗ്ഗമേകണേ
ഗംഗയാറിന്‍ ഓളങ്ങളില്‍
നീലകണ്‌ഠസ്വാമിയെ ഞാന്‍
ഒന്ന് കണ്ട് കൊതിതീര്‍ന്നില്ല (ഹരഹര)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts