വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | വിശ്വജിത്ത് |
ഗാനരചന | വിനു കൃഷ്ണൻ |
ഗായകര്‍ | ഹരിദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 15 2012 04:28:34.
സന്ധ്യാദീപം തൊഴുന്ന നേരം ഞാനൊരു പൂന്താനമായി (സന്ധ്യാദീപം) അകതാരില്‍ മലരായ് നിന്മുന്നിലര്‍ച്ചനാ കീര്‍ത്തനം പാടുന്നു ജന്മം കീര്‍ത്തനം പാടുന്നു ജന്മം (സന്ധ്യാദീപം) പൊട്ടുതൊട്ട് തിരുവുടലില്‍ ചന്ദനം ചാര്‍ത്തിവരും ഓംകാരം അരളിമരം കുലുക്കി പൂജപുഷ്പവുമായ് ദേവിക്കു നൈവേദ്യമായി പഞ്ചാഗ്നിമദ്ധ്യത്തില്‍ എരിയുന്ന തപസ്സില്‍ അലയുകയാണെന്റെ വചസ് നിനക്കുതരാനെന്റെ മനസ്സ് (സന്ധ്യാദീപം) കാണിക്കയായ് തിരുനടയില്‍ ഞാന്‍ അറിവിന്‍ ഹരിശ്രീയെഴുതി സൌപര്‍ണ്ണികാതീര്‍ത്ഥ ജപമാല്യമണ്ഡപത്തില്‍ പ്രദക്ഷിണം വയ്ക്കുന്നു ഞാന്‍ അടിമലരിണയില്‍ അടിയനൊരഭയം നല്‍കണേ ദേവീമാഹാത്മ്യം (സന്ധ്യാദീപം) | |