നിളയില്‍
ഫ്ലവേഴ്സ്
Nilayil (Flowers)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംസ്റ്റിനീഷ് ഇഗ്നൊവ്
ഗാനരചനശ്രീമംഗലം ശ്രീകുമാര്‍
ഗായകര്‍ശ്രീനിവാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 20 2012 03:54:46.

നിളയില്‍ നിറയൂ പാല്‍മഴയായി
നിളയില്‍ നിറയൂ പാല്‍മഴയായി
പൊന്നാമ്പല്‍ വിരിയും ഒരു നേരമായിതാ...
അഴകോലും കസവണിയും തീരങ്ങളില്‍
മധുവില്‍ അണയും മധുകരനായ് വാ...
നിളയില്‍ നിറയൂ പാല്‍മഴയായി.....

കഥകളിപ്പദമാടും ആറ്റുവഞ്ചിപ്പൂക്കളും
നീരദകന്യയും ചോദിക്കുന്നു..(കഥകളി...)
പൂത്തിരുവാതിര രാവിന്റെ ശയ്യയില്‍
നീയറിയാതെ മയങ്ങിപ്പോയോ...(പൂത്തിരുവാതിര...)
രാവിന്‍ കരിനിഴല്‍ വീഴാതിരിക്കുവാന്‍
നിളയില്‍ നിറയാന്‍ അണയൂ...അണയൂ...
നിളയില്‍ നിറയൂ പാല്‍മഴയായി.....

പൂന്തെന്നലൊഴുക്കും പുത്തിലഞ്ഞിപ്പൂമണം
നീ വരുവാന്‍ കാത്തു നില്‍ക്കുന്നിതാ....(പൂന്തെന്ന..)
മാദകരാവിനെ തഴുകുന്നൊരോളവും
ഈ ശ്യാമതീരവും കാത്തിരിപ്പൂ..(മാദകരാവിനെ...)
രാവിന്‍ കരിനിഴല്‍ വീഴാതിരിക്കുവാന്‍
നിളയില്‍ നിറയാന്‍ അണയൂ...അണയൂ...
(നിളയില്‍ നിറയൂ ....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts