ദിവ്യദര്‍ശനം
ദേവി ഗാനോപാസന
Divyadarsanam (Devi Gaanopasana)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎൽ കൃഷ്ണൻ
ഗാനരചനരാമന്‍ പട്ടിയത്ത്
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 17:52:17.
 
ദിവ്യദര്‍ശനം നീയേ എനിക്കു നല്‍കൂ
ജ്ഞാനാംബികയാം ദേവി
വിദ്യാനിധിയായു് അമര്‍ന്ന നിന്‍ രൂപം
മൂകാംബികയാം നീ കാട്ടൂ
(ദിവ്യദര്‍ശനം )

അജ്ഞാനഗുഹയില്‍ നിന്നെന്നെ അകറ്റൂ
ജ്ഞാനത്തിന്നൊളിയായു് നീയെന്നെ നയിക്കൂ
മായ നിന്റെ മഹിമയെല്ലാം എന്നുമെന്നില്‍ ഉണരേണം
തായേ നിന്‍ കരുണയെല്ലാം തന്നരുളൂ
(ദിവ്യദര്‍ശനം )

നാവിങ്കല്‍ അമര്‍ന്നു നീ മൊഴിയേകൂ
ചേതസ്സിലുയര്‍ന്നു നീ പുകഴേകൂ
എങ്ങും ഒളിയായു് വഴി കാട്ടൂ
എന്നും നീ വന്നെന്നെ അനുഗ്രഹിക്കൂ
(ദിവ്യദര്‍ശനം )

ഓംകാരപ്പൊരുള്‍ നീ ഓം ശക്തിയായു്
ശ്രീലക്ഷ്മിരൂപമായു് വിളങ്ങീടുന്നു
മൂകന്മാര്‍ക്കെല്ലാം മൊഴി കൊടുത്തരുളും
മൂകാംബികേ ഞാന്‍ കൈ തൊഴുന്നേന്‍
(ദിവ്യദര്‍ശനം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts