ഹരിഹരസുതൻ
അയ്യപ്പഗാന സമാഹാരം
Hariharasuthan (Ayyappa Songs Collection)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍പി കെ സുനിൽ കുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 10 2012 09:29:55.

ഹരിഹര സുതനയ്യനയ്യനയ്യനയ്യപ്പാ
മാമല വാസനയ്യനയ്യനയ്യപ്പാ
മാമല വാസനയ്യനയ്യനയ്യപ്പാ
വൃശ്ചിക‌മൊന്നിനു സ്വാമി നിന്‍ മുദ്രയണിഞ്ഞു്
നെഞ്ചിന്നുടുക്കും കൊട്ടി ശരണം വിളിച്ചു്...(2)
(ഹരിഹര....)

മാമലയേറുവാനായി വ്രതം നോറ്റിരുന്നു്
മാമലവാസനെ മാത്രം മനസ്സില്‍ നിനച്ചു്
സ്വാമി മാമലവാസനെ മാത്രം മനസ്സില്‍ നിനച്ചു്
സ്വാമീ ശരണം ശരണം വിളിച്ചു വിളിച്ചു്..
കാടും അരുവിയും താണ്ടി വരുകയായ് ഞങ്ങള്‍...
അയ്യപ്പാ....കാടും അരുവിയും താണ്ടി വരുകയായ് ഞങ്ങള്‍...
(ഹരിഹര....)

പേട്ടയാടും നേരം സ്വാമി നീ ഒപ്പമാടേണം
പേട്ട മുറുകുവാന്‍ നിന്റെ ശുഭമന്ത്രം വേണം....
അയ്യപ്പാ...പേട്ട മുറുകുവാന്‍ നിന്റെ ശുഭമന്ത്രം വേണം....
പേട്ടയ്ക്കു കൂട്ടായിട്ടെപ്പോഴും ഒപ്പം വരേണം
പേടി കളഞ്ഞു കരിമല ഏറ്റിടവേണം....
അയ്യപ്പാ...പേടി കളഞ്ഞു കരിമല ഏറ്റിടവേണം...
(ഹരിഹര....)

അഴുതക്കയറ്റത്തില്‍ മുന്നിലായ് നീ നടക്കേണം
അഴുതയിറക്കത്തില്‍ പിന്നിലായ് ഒപ്പം വരേണം...
സ്വാമീ....അഴുതയിറക്കത്തില്‍ പിന്നിലായ് ഒപ്പം വരേണം...
വലിയാനവട്ടത്തില്‍ ഞങ്ങള്‍ വിരിവെച്ചുറങ്ങി
ആന കരിമ്പുലിയില്‍നിന്നും കാത്തു കൊള്ളേണം...
സ്വാമീ....ആന കരിമ്പുലിയില്‍നിന്നും കാത്തു കൊള്ളേണം...
(ഹരിഹര....)

പമ്പയില്‍ മുങ്ങി നീരാടുമ്പോള്‍ നീയൊപ്പം വേണം
പമ്പയില്‍ സദ്യയുണ്ണുമ്പോള്‍ നീ ഒപ്പമുണ്ണേണം
അയ്യപ്പാ...പമ്പയില്‍ സദ്യയുണ്ണുമ്പോള്‍ നീ ഒപ്പമുണ്ണേണം
നീലിമലയും കയറി ഞങ്ങള്‍ വരുമ്പോള്‍
നീലകണ്ഠസുതനയ്യപ്പാ നീ കാക്കേണം
സ്വാമീ....നീലകണ്ഠസുതനയ്യപ്പാ നീ കാക്കേണം
(ഹരിഹര....)

പൊന്നിന്‍ പടി പതിനെട്ടുവതേറുവാനായി
ഞങ്ങള്‍ക്കു പാദബലം തരു ശ്രീമണികണ്ഠാ...
സ്വാമീ....ഞങ്ങള്‍ക്കു പാദബലം തരു ശ്രീമണികണ്ഠാ...
പൊന്നിന്‍ തിരുമേനി കണ്ടു തൊഴുതിടാനായി
ദര്‍ശനഭാഗ്യം തരണമേ അയ്യനയ്യപ്പാ...
അയ്യപ്പാ...ദര്‍ശനഭാഗ്യം തരണമേ അയ്യനയ്യപ്പാ...
(ഹരിഹര....)

ഭസ്മകളഭാഭിക്ഷേകങ്ങള്‍ കണ്ടു തൊഴേണം
ദിവ്യമാം നെയ്യഭിക്ഷേകവും കണ്ടു തൊഴേണം
സ്വാമീ...ദിവ്യമാം നെയ്യഭിക്ഷേകവും കണ്ടു തൊഴേണം
മകരവിളക്കും കണ്ടു മനം നിറയേണം...
മനസ്സിന്റെ ഉള്ളില്‍ നീ എന്നും വസിക്കയും വേണം...
സ്വാമീ....മനസ്സിന്റെ ഉള്ളില്‍ നീ എന്നും വസിക്കയും വേണം...
(ഹരിഹര....)(4)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts