തൃപ്രയാർ ഏകാദശി
തൃശ്ശിവ മഹിമ
Thriprayaar Ekadasi (Thrissiva Mahima)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംതൃശ്ശൂര്‍ പദ്മനാഭന്‍
ഗാനരചനതൃശ്ശൂര്‍ പദ്മനാഭന്‍
ഗായകര്‍ആ‍ശ ജി മേനോൻ
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 13:39:30.

തൃപ്രയാർ ഏകാദശി നാളുണർന്നു മനം
ശ്രീരാമസ്വാമിയിൽ നിറഞ്ഞു നിന്നു
നിർമ്മാല്യ പൂജ കണ്ടു കളഭച്ചാർത്തും കണ്ടു
ആനന്ദലഹരിയിൽ മനം നിറഞ്ഞു
ഞാൻ ശ്രീരാമ നാമത്തിൽ അലിഞ്ഞു ചേർന്നു
ശ്രീരാമ രാമ സീതാഭിരാമ
ശ്രീരാമ രാമ ലോകാധിരാമ

ശീവേലി തൊഴുതു വലം വെച്ചു ഭഗവാനെ
ത്രേതായുഗത്തിലെ സാകേതരാമനെ
മിഴിനീരാൽ ഭഗവാന്റെ പാദങ്ങൾ കഴുകവേ
മൃഗമദ സൗരഭ്യം ഒഴുകി വന്നു
ഞാൻ ശ്രീരാമ സാമീപ്യം അനുഭവിച്ചു
ശ്രീരാമ രാമ സീതാഭിരാമ
ശ്രീരാമ രാമ ലോകാധിരാമ
(തൃപ്രയാർ ഏകാദശി..)

ശ്രീ ഭൂമിദേവിമാർ ഇടം വലം നിൽക്കുന്ന
ശ്രീകോവിൽ വലം വെച്ചു തൊഴുതു വരുമ്പോൾ
പ്രദക്ഷിണവഴിയിൽ ശ്രീരാമനാമം
ജപിക്കുന്ന വൃദ്ധനാം യോഗിയെക്കണ്ടു
അതു ശ്രീരാമദാസനാം മാരുതിയാണോ
ശ്രീരാമ രാമ സീതാഭിരാമ
ശ്രീരാമ രാമ ലോകാധിരാമ
(തൃപ്രയാർ ഏകാദശി..)

മീനൂട്ടു കടവിൽ അരിമണിയിട്ടപ്പോൾ
മാനവജന്മത്തിൻ പൊരുളറിഞ്ഞു
ദ്വാദശി പൂജകൾ തൊഴുതു ഞാൻ നിന്നപ്പോൾ
ദുരിതങ്ങളൊക്കെയും ഒഴിഞ്ഞ പോലെ
എന്റെ ശ്രീരാമനെന്നിൽ കനിഞ്ഞ പോലെ
ശ്രീരാമ രാമ സീതാഭിരാമ
ശ്രീരാമ രാമ ലോകാധിരാമ
(തൃപ്രയാർ ഏകാദശി..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts