തിരുവമ്പാടി കണ്ണൻ
തൃശ്ശിവ മഹിമ
Thiruvambadi Kannan (Thrissiva Mahima)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംതൃശ്ശൂര്‍ പദ്മനാഭന്‍
ഗാനരചനതൃശ്ശൂര്‍ പദ്മനാഭന്‍
ഗായകര്‍എടപ്പാൾ വിശ്വൻ ,പാർവ്വതി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2012 04:46:23.

അമ്പാടിക്കണ്ണൻ തിരുവമ്പാടിക്കണ്ണൻ
ആയർകുലത്തിന്റെ അണ്ണൻ
ദേവകീ വസുദേവ നന്ദകിശോരൻ
മഥുരാപുരിയിലെ മന്നൻ
അക്രൂര മനസ്സിലെ ധന്യൻ
കണ്ണാ കണ്ണാ തിരുവമ്പാടിക്കണ്ണാ വാ
കൈയ്യിൽ തരാം തൂവെണ്ണ

പീതാംബരധര ശോഭിത വർണ്ണൻ
പുഷ്പസുഗന്ധ സുലേപിത ഗാത്രൻ
കാളിയമർദ്ദന നർത്തന ലോലൻ
കംസനിഷൂധന ചാണൂര മർദ്ദനൻ
കണ്ണാ കണ്ണാ തിരുവമ്പാടിക്കണ്ണാ വാ
കൈയ്യിൽ തരാം തൂവെണ്ണ

മുരളീലോല വിലോല കപോലം
ഗോപീവല്ലഭ മാനസചോരം
യമുനാതീരനികുഞ്ജ വിഹാരം
യദുകുലമാധവാ ബാലഗോപാലം
(അമ്പാടിക്കണ്ണൻ….)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts