ഉണരൂ ഉണരൂ
ശ്രീരാമാജപം
Unaroo Unaroo (Sreeramajapam)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംതേജ്‌ മെര്‍വിന്‍ ,ആനന്ദ്
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍മഞ്ജരി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 29 2022 09:48:03.
 
ഉണരൂ ഉണരൂ ജാനകീ രമണാ
തൃപ്രയാർ തേവരേ തുയിലുണരൂ...
നിർമ്മാല്യ ദർശന ഭാഗ്യം അരുളാൻ
തൃപ്രയാർ തേവരേ തുയിലുണരൂ...

പുലരി കതിരൊളി നീന്തും പുഴയിൽ
തിരുനാമജപം സീതാരാമജപം
പരിപാവനമാം മീനൂട്ടുകടവിൽ
മധുരം പകരാൻ വരവായി ജനം

അനിശം തിരുനാമജപത്തിലയിച്ചൊഴുകും
പുഴതാള തരംഗമയം
അഭിഷേകജലം കരതാരിലെടുത്തണയുന്നുമുദാ ഇതു താൻ സുകൃതം

മുഖമണ്ഡപമെത്ര മനോഹരമിവിടെ തൊഴുതു വണങ്ങുകയാം ഹനുമാൻ
ഇന്നുമെനിക്കൊരു സംശയമിതെന്റെ
മനമോ കദളീവനമോ ഭഗവൻ...

ഗീതം മധുരം പീതം മധുരം
രൂപം മധുരം തിലകം മധുരം
നിത്യം മധുരം സഖ്യം മധുരം
തൃപ്രയാർ തേവരേ പരിപാലയമാം
ആറാട്ടുപ്പുഴയ്ക്കഴകായി നിറവായി
അതിവിസ്മയമായി വരവായി പൂരം
അവിടേക്കെഴുന്നെള്ളിവരുന്നു ഭവാൻ
ആ വരവൊന്നു തൊഴുന്നതുതാൻ സുകൃതം

തനതായ വഴി പ്രജകൾക്കഭയം
അരുളുന്ന മിഴി പരിവാരവുമായി
കുടതഴ ചാമരം ഭാഗ്യ വിശേഷം ആ വരവൊന്നു തൊഴുന്നതുതാൻ സുകൃതം..

പുലരുംവരെയും തുടരും പൂരം
വിട ചൊല്ലി പിരിയുന്നു ഭവാൻ...
ആ രംഗം കാണുന്നോർക്കേകും
മൊഴി മുറിയും ഹാ മിഴിനിറയും...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts