വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | ഉമ്പായി |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | ഉമ്പായി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 23 2012 04:53:41.
ഒറ്റയ്ക്കു നിന്നെയും നോക്കി ഞാൻ നിന്നതിൽ കുറ്റം പറയരുതെന്നെ നീ കുറ്റം പറയരുതെന്നെ (2) അത്ര മാത്രം നിന്റെ സർവാംഗ സൗന്ദര്യം അസ്ത്രങ്ങളെയ്യുന്നു നെഞ്ചിൽ തേനൂറും അസ്ത്രങ്ങളെയ്യുന്നു നെഞ്ചിൽ (ഒറ്റയ്ക്കു നിന്നെയും..) കല്ലോലമാലകൾ കോർക്കുന്നു തേൻചോല കടലിന്റെ വിരിമാറിൽ ചാർത്താൻ (2) എന്നഭിലാഷവും മണിമാല തീർക്കുന്നു നിന്നുടെ കുളിർ മാറിൽ ചാർത്താൻ (2) പോരൂ സഖീ വന്നു ചേരൂ സഖീ പൊന്നിൻ കിനാക്കളുമായ് പൊന്നിൻ കിനാക്കളുമായ് (ഒറ്റയ്ക്കു നിന്നെയും..) സായാഹ്നമേഘങ്ങൾ രാഗമരീചിയാൽ ഭൂമിയ്ക്കു കുങ്കുമം ചാർത്തി (2) മധുമാസ സുന്ദരി നന്ത്യാർവട്ടത്തിൽ മണിവർണ്ണ പൊൻകുട നീർത്തി (2) പോരൂ പ്രിയേ വന്നു ചേരൂ പ്രിയേ പ്രാണൻ വിളിക്കുന്നു നിന്നെ പ്രാണൻ വിളിക്കുന്നു നിന്നെ (ഒറ്റയ്ക്കു നിന്നെയും..) | |