പരിശുധാത്മാവേ നീ എഴുന്നെള്ളി
ഈശ്വരനെ തേടി
Parusduhaathmaave Nee Ezhunnalli (Eeswarane Thedi)
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2012 04:02:59.
 

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തില്‍
ദിവ്യദാനങ്ങള്‍ ചിന്തിയെന്നുള്ളില്‍ ദൈവസ്നേഹം നിറയ്ക്കണേ
(പരിശുദ്ധാത്മാവേ )

സ്വര്‍ഗ്ഗവാതില്‍ തുറന്നു ഭൂമിയില്‍ നിര്‍ഗളിക്കും പ്രകാശമേ (2)
അന്ധകാര വിരിപ്പു മാറ്റിടും ചന്തമേറുന്ന ദീപമേ
കേഴുമാത്മാവിലാശ വീശുന്ന മോഹന ദിവ്യഗാനമേ
(പരിശുദ്ധാത്മാവേ )

വിണ്ടുണങ്ങി വരണ്ട മാനസം കണ്ട വിണ്ണിന്‍ പരാഗമേ (2)
മന്ദമായി വന്നു വീശിയാലന്തം തന്ന പൊന്നിളം തെന്നലേ
രക്തസാക്ഷികളാഞ്ഞു പുല്‍കിയ പുണ്യജീവിത പാദമേ
(പരിശുദ്ധാത്മാവേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts