ഗാഗുല്‍ത്ത മലയില്‍ നിന്നും (1970)
ഈശ്വരനെ തേടി
Gagultha Malayil Ninnum (1970) (Eeswarane Thedi)
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംറാഫി ജോസ്
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2012 04:04:09.
 

ഗാഗുല്‍ത്താ മലയില്‍ നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍
അപരാധമെന്തു ഞാന്‍ ചെയ്തു
(ഗാഗുല്‍ത്താ )

മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായി
മുന്തിരിച്ചാറൊരുക്കി വച്ചൂ
എങ്കിലുമീ കയ്പുനീരല്ലേ
ദാഹശാന്തിക്കെനിക്കു നല്‍കീ
(ഗാഗുല്‍ത്താ)

നിങ്ങളെ ഞാനുയര്‍ത്താന്‍ വന്നു
ക്രൂശിലെന്നെ തറച്ചൂ നിങ്ങള്‍
മോക്ഷ വാതില്‍ തുറക്കാന്‍ വന്നു
ശിക്ഷയായെന്‍ കൈകള്‍ ബന്ധിച്ചൂ
(ഗാഗുല്‍ത്താ )

------------------------------

ഗാനത്തിന്റെ പൂര്‍ണ്ണ രൂപം താഴെ കൊടുക്കുന്നു :

ഗാഗുല്‍ത്താ മലയില്‍ നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍
അപരാധമെന്തു ഞാന്‍ ചെയ്തു
(ഗാഗുല്‍ത്താ )

മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായി
മുന്തിരിച്ചാറൊരുക്കി വച്ചൂ
എങ്കിലുമീ കയ്പുനീരല്ലേ
ദാഹശാന്തിക്കെനിക്കു നല്‍കീ
(ഗാഗുല്‍ത്താ)

കടലന്നു കരയാക്കി ഞാന്‍
ഭയം നിങ്ങള്‍ക്കകറ്റിയില്ലേ
അതിനെല്ലാം നന്ദിയായി നിങ്ങള്‍
കുരിശല്ലോ തന്നിടുന്നിപ്പോള്‍
(ഗാഗുല്‍ത്താ)

വനത്തിലൂടാനയിച്ചു ഞാന്‍
അന്നമായി വിണ്‍മന്ന തന്നില്ലേ
അതിനെല്ലാം നന്ദിയായി നിങ്ങള്‍
കുരിശല്ലോ നല്‍കിടുന്നിപ്പോള്‍
(ഗാഗുല്‍ത്താ )

കൊടുങ്കാട്ടിലന്നു നിങ്ങള്‍‍ക്കായി
മേഘദീപത്തൂണു തീര്‍ത്തൂ ഞാന്‍
അറിയാത്തൊരപരാധങ്ങള്‍
ചുമത്തുന്നു നിങ്ങളിന്നെന്നില്‍
(ഗാഗുല്‍ത്താ )

രാജചെങ്കൊലേകി വാഴിച്ചൂ
നിങ്ങളെ ഞാനെത്ര മാനിച്ചൂ
എന്‍ ശിരസ്സില്‍ മുള്‍മുടി ചാര്‍ത്തി
നിങ്ങളിന്നെന്‍ ചെന്നിണം തൂകി
(ഗാഗുല്‍ത്താ )

നിങ്ങളെ ഞാനുയര്‍ത്താന്‍ വന്നു
ക്രൂശിലെന്നെ തറച്ചൂ നിങ്ങള്‍
മോക്ഷ വാതില്‍ തുറക്കാന്‍ വന്നു
ശിക്ഷയായെന്‍ കൈകള്‍ ബന്ധിച്ചൂ
(ഗാഗുല്‍ത്താ )

കുരിശേ മനോജ്ഞവൃക്ഷമേ
നിന്‍ സുമങ്ങള്‍ എത്ര മോഹനം
നിന്‍ ദളങ്ങളാശ വീശുന്നു
നിന്‍ ഫലങ്ങള്‍ ജീവനേകുന്നു
(ഗാഗുല്‍ത്താ )

കുരിശിന്മേലാണി കണ്ടു ഞാന്‍
ഭീകരമാം മുള്ളുകള്‍ കണ്ടു
വികാരങ്ങള്‍ കുന്നു കൂടുന്നു
കണ്ണുനീരിന്‍ ചാലു വീഴുന്നു
(ഗാഗുല്‍ത്താ )

മരത്താലേ വന്ന പാപങ്ങള്‍
മരത്താലേ മായ്ക്കുവാനായി
മരത്തിന്മേലാര്‍ത്തനായി തൂങ്ങി
മരിക്കുന്നു രക്ഷകന്‍ ദൈവം
(ഗാഗുല്‍ത്താ )

വിജയപ്പൊന്‍‌കൊടി പാറുന്നു
വിശുദ്ധി തന്‍ വെണ്ണ വീശുന്നു
കുരിശേ നിന്‍ ദിവ്യ പാദങ്ങള്‍
നമിക്കുന്നു സാദരം ഞങ്ങള്‍
(ഗാഗുല്‍ത്താ )

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts