അങ്ങുകിഴക്കേ മാമല മേട്ടിൽ
ചങ്ങാലിക്കിളി
Angukizhakke Maamalamettil (Changaalikkili)
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംഎസ് ആർ സൂരജ്
ഗാനരചനകവിപ്രസാദ്‌ ഗോപിനാഥ്
ഗായകര്‍ജി എസ് അരുൺ ,സിതാര കൃഷ്ണകുമാർ
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: September 04 2021 16:35:15.
അങ്ങുകിഴക്കേ മാമല മേട്ടിൽ
ചിങ്ങവെയിൽ തല നീട്ടുമ്പോൾ
ചങ്ങാലിക്കിളി ചങ്ങാലിക്കിളി
എങ്ങോട്ടാണു പറക്കുന്നു?
ഓണം വന്നതു നാടറിയിക്കാ-
നാണോ കൂടെ തുമ്പികളും?
ആരോ നീട്ടിയ പൂവിളി പോലെ
ദൂരേ പാടീ പൂങ്കുയിലും

(അങ്ങുകിഴക്കേ ..)

ഓണം വന്നേ പൊന്നോണം വന്നേ
മാവേലി മന്നനും കൂടെ വന്നേ
ഓണം വന്നേ നല്ലോണം വന്നേ
മലയാളക്കരയാകെ ഓണം വന്നേ

മത്ത വല്ലി പടർന്നു - പൂത്തൂ
അത്തമിങ്ങെത്തിയല്ലോ
മുറ്റത്തെ മുക്കുറ്റിയും - കൂട്ടായ്
ചുറ്റിനും ചെമ്പരത്തീം
കുഞ്ഞു കോളാമ്പിയും കൊങ്ങിണിപ്പൂക്കളും
മഞ്ഞാട ചൂടി നിന്നു
നിത്യകല്യാണിമേലൊത്തിരിപ്പൂവിരി-
ഞ്ഞെല്ലാ തൊടികളിലും - തെച്ചിയും
തുമ്പയും പൂവണിഞ്ഞു
എല്ലാ തൊടികളിലും - തെച്ചിയും
തുമ്പയും പൂവണിഞ്ഞു.

(അങ്ങുകിഴക്കേ ..)
(ഓണം വന്നേ .....................)

പൂവിറുത്തീടുവാനായ് കുരുന്നുക-
ളോടിയണഞ്ഞിടുമ്പോൾ
എത്തണം കുഞ്ഞു കൈകൾ - അതിനൊരു
പിച്ചകം താഴ്ന്നു നിന്നു
മണ്ണിൻ മണം പൂണ്ടു പൊൻ‌നാളികേരങ്ങൾ
നന്നായൊരുങ്ങി നിന്നു
നല്ല കൊയ്ത്തുത്സവത്തിന്റെ മേളങ്ങളിൽ
എല്ലാ കളപ്പുരയും - നെന്മണി -
ക്കറ്റകളാൽ നിറഞ്ഞു
എല്ലാ കളപ്പുരയും - നെന്മണി -
ക്കറ്റകളാൽ നിറഞ്ഞു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts