ഗുരുവും വായുവും
കൃഷ്ണരാഗം
Guruvum Vaayuvum (Krishnaraagam)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംകല്ലറ ഗോപന്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 15 2023 15:18:47.
ഗുരുവും വായുവും ചേർന്നു ഭഗവാനെ
ഗുരുവായ് പ്രതിഷ്ഠിച്ച ഗേഹം

ഗുരുവും വായുവും ചേർന്നു ഭഗവാനെ
ഗുരുവായ് പ്രതിഷ്ഠിച്ച ഗേഹം

അനുപമ താപസ അനവധി കാലമായി
ഭജനമിരിക്കുന്ന ഗേഹം
വെറുമൊരു ഭക്തനും
ഭഗവാനുമൊന്നെന്ന്
സമഭാവമോതുന്ന ഗേഹം
അഖിലാണ്ഡ പുണ്യത്തെ
ഒരു നോക്കിൽ കിട്ടുന്നു
ഹന്ത: സൗഭാഗ്യം.. ജനാന..
ഹന്ത: സൗഭാഗ്യം.. ജനാന..

ഗുരുവും വായുവും ചേർന്നു ഭഗവാനെ
ഗുരുവായ് പ്രതിഷ്ഠിച്ച ഗേഹം

നാരായണാഖ്യന്
നാരായണീയമായി...
നാദമോക്ഷം നൽകും ഗേഹം
നാരായണാഖ്യന് നാരായണീയമായി
നാദമോക്ഷം നൽകും ഗേഹം
ഹരിനാമകീർത്തന പൊരുളാണ്ട
പൂന്താനം മരപ്രഭുവായികണ്ട ഗേഹം
മഞ്ജുളയ്ക്കും കുറൂരമ്മയ്ക്കും കുഞ്ചയ്ക്കും
സങ്കടം തീർത്തൊരു ഗേഹം
ഇവിടെ വന്നൊരു മാത്ര നിൽക്കുമ്പോഴേ പുണ്യം
ഹന്ത: സൗഭാഗ്യം.. ജനാന..
ഹന്ത: സൗഭാഗ്യം.. ജനാന..

ഗുരുവും വായുവും ചേർന്നു ഭഗവാനെ
ഗുരുവായ് പ്രതിഷ്ഠിച്ച ഗേഹം

ചേലപ്പറമ്പൊരു മുക്തകമായി സ്വയം
നേദിച്ചു വീണൊരു ഗേഹം
ചേലപ്പറമ്പൊരു മുക്തകമായി സ്വയം
നേദിച്ചു വീണൊരു ഗേഹം
ചെമ്പൈയ്ക്ക് തൻകണ്ഠം വീണ്ടും തുറക്കുവാൻ
സംഗീതമായൊരു ഗേഹം
വാഴകുന്നത്തിനും കോട്ടൂരിനും
സ്നേഹ ഭാഗവതം പെയ്ത ഗേഹം
നടയിൽ നിന്നൊരു മാത്ര
മിഴിയേകിയാൽ പുണ്യം
ഹന്ത: സൗഭാഗ്യം.. ജനാന..
ഹന്ത: സൗഭാഗ്യം.. ജനാന..

ഗുരുവും വായുവും ചേർന്നു ഭഗവാനെ
ഗുരുവായ് പ്രതിഷ്ഠിച്ച ഗേഹം

അനുപമ താപസ അനവധി കാലമായ്
ഭജനമിരിക്കുന്ന ഗേഹം
വെറുമൊരു ഭക്തനും
ഭഗവാനുമൊന്നെന്ന്
സമഭാവമോതുന്ന ഗേഹം
അഖിലാണ്ഡ പുണ്യത്തെ
ഒരു നോക്കിൽ കിട്ടുന്നു
ഹന്ത: സൗഭാഗ്യം.. ജനാന..
ഹന്ത: സൗഭാഗ്യം.. ജനാന..

ഗുരുവും വായുവും ചേർന്നു ഭഗവാനെ
ഗുരുവായ് പ്രതിഷ്ഠിച്ച ഗേഹം...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts