വെൺമേഘഹംസങ്ങൾ
പ്രണയസൗഗന്ധികങ്ങൾ
Venmeghahamsangal (Pranayasaugandhikangal)
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംഡോ ജയേഷ് കുമാർ
ഗാനരചനജി രാജേഷ്
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 24 2021 03:23:11.

വെൺമേഘ ഹംസങ്ങൾ ദൂതുമായലഞ്ഞു
വിണ്ണിലെ താരകേ നിന്നെ തേടി ..
നിൻമുഖമൊന്നു കാണുവാൻ കൊതിച്ചൊരാ -
സന്ധ്യയും പോയ്മറഞ്ഞു ....
വെൺമേഘ ഹംസങ്ങൾ ദൂതുമായലഞ്ഞു
വിണ്ണിലെ താരകേ നിന്നെ തേടി ..

അരുണൻ നിൻമടിയിൽ തലചായ്ച്ചു മയങ്ങി
എന്നുള്ളം തേങ്ങി ഓമലേ ...
ചന്ദ്രികേ നീ ചിരിതൂകി നിന്നു ..
എൻ മനതാരിൽ ....
എൻ പ്രിയേ ...പൊൻ നാളമായി നീ...
വെൺമേഘ ഹംസങ്ങൾ ദൂതുമായലഞ്ഞു
വിണ്ണിലെ താരകേ നിന്നെ തേടി ..

ഈ വെണ്ണിലാവും കേഴുന്നുവോ സഖി
നീഹാരം തൂകുന്ന യാമങ്ങളിൽ
അരികത്തു നീയൊന്നു വന്നെങ്കിലെന്നു
ഞാൻ മോഹിച്ചു പോയി
എൻ പ്രിയേ... എൻ ജീവനായി നീ...
വെൺമേഘ ഹംസങ്ങൾ ദൂതുമായലഞ്ഞു
വിണ്ണിലെ താരകേ നിന്നെ തേടി ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts