നടനം ഗുരുഗുഹ നടനം
ശരവണ ഗീതങ്ങൾ
Nadanam Guruguha Nadanam (Saravana Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംഹംസവിനോദിനി
ഗാനത്തിന്റെ വരികള്‍
Last Modified: March 23 2022 17:06:25.
നടനം ഗുരുഗുഹ നടനം
നടരാജപ്പെരുമാളിന്‍ തിരുബാലനായിടും
വടിവേലകടമിഴി നടനം
തിരുത്തണിമലയാടും നടനം
മനം താനേ മറന്നീടും കദനം

ശ്രീവള്ളി ദേവയാനീ സമേതാ മുരുകാ
ഉള്ളം തെളിഞ്ഞെന്നും നീയങ്ങുമരുവൂ
കാലത്രയങ്ങളിലും നീലത്താമരയാകും
താളങ്ങളേന്തിടുന്നു ഇന്ദ്രനീലമാം തടാകം
തുടരുക നടനം മുരുകാ...
അരുളുക അമൃതം അഴകാ...
ചതുരാനന വിനതാ
ചതുരാഗമ വിനുതാ
ശശധര വദനാ
ശിവമയ സദനാ
സുരവരഗണനുത ചരണാ

നിന്‍ കീര്‍ത്തനങ്ങള്‍ പാടി തളരും അധരം
തന്നാര്‍ത്തി തീര്‍ത്തീടാന്‍ നീ നല്‍കും മധുരം
ഞാനുമൊരിക്കല്‍ പുണ്യ ശ്രീപാദരേണുവാകാന്‍
ധ്യാനിച്ചിടുന്നു നിത്യം ജ്ഞാനശക്തിധര രൂപം
തുടരുക നടനം മുരുകാ...
അരുളുക അമൃതം അഴകാ...
ചതുരാനന വിനതാ
ചതുരാഗമ വിനുതാ
ശശധര വദനാ
ശിവമയ സദനാ
സുരവരഗണനുത ചരണാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts