നാഗഭൂഷിത
ആനന്ദസംഗീതം
Naaga Bhooshitha (Anandasangeetham)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംഏലൂർ ബിജു
ഗാനരചനപരമ്പരാഗതം
ഗായകര്‍ഏലൂർ ബിജു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 10 2021 17:42:49.
ചന്ദ്രശേഖരാ .. ഭവൽപദങ്ങൾ ഹൃദി സന്തതം വിളയാടുവാൻ...
സങ്കടങ്ങളഖിലം പൊഴിഞ്ഞു ശിവശങ്കരന്റെ കൃപയേശുവാൻ...
ഗംഗയാറും ജടയിൽ ധരിച്ചു ശിവഗംഗയാക്കിയ മഹേശ്വരൻ
തൻകടാക്ഷ ശരമേൽക്കുവാൻ ഹൃദയഗീതമിന്നു സമർപ്പണം...
ശംഭോ...ശംഭോ...ശംഭോ...ശംഭോ...
                  
നാഗഭൂഷിത പദങ്ങളും ചടുലതാളമോടു തിരുനടനവും  
ഭസ്മഭൂഷിതമുരസ്ഥലം ഹരിണ ചർമ്മവും ഫണിഗണങ്ങളും..
വാസുകീ പരിവിശോഭിതം വിമല വക്ഷസ്സും ഭവഭയാപഹം...
ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമ സദാശിവാ..

നീലകണ്‌ഠ തവ നീലകണ്‌ഠവും അതിൽ പുളഞ്ഞൊര ഹിമാലയും
ഭൂവിശോഭ വഴിയും കരങ്ങളിൽ ഢമ ഢമാരവ കടും തുടി..
ശൂലപാണേ….. ശംഭോ.........
ശൂലപാണി മഹാത്രിശൂലമതും വൃഗവുമേന്തി ഗതിയേകുവാൻ
ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമ സദാശിവാ...

സ്കന്ദമാർന്നു മിടതൂർന്നു മുഗ്രവിഷ സർപ്പമേറി ഇഴയുന്നൊരാ
ജടയുമുള്ളിൽ വിലസുന്ന ഗംഗയും അടിയനെന്നുമഴൽ പോക്കണം...
യോഗനാസികയുമാർത്തരെ കരുതി ആർദ്രമായൊരിരു മിഴികളും…
ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമ സദാശിവാ...  

നാഗകുണ്ഡലമണിഞ്ഞൊരാ മ തിരുനാമമേൽക്കുമിരു സ്തോത്രവും...
കാലദേശമതിലേ വിഭൂതിയും അഗ്നിയായ തിരുനേത്രവും...
അമ്പിളിക്കല സുശോഭചേർന്ന മമ തമ്പുരാന്റെ ശിരഃ ഭംഗിയും...
ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമ സദാശിവാ...

നമഃ ശിവായ....ശംഭോ….ശങ്കരാ….
ചന്ദ്രശേഖരപുരത്തപ്പാ…..
ശംഭോ….ശംഭോ….ശംഭോ….ശങ്കരാ….
ചന്ദ്രശേഖരപുരത്തപ്പാ ശരണം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts