കരിമുകിലേ. കരിമുകിലാളേ
ഗ്രാമപുണ്യം
Karimukilaale Karimukilale (Graamapunyam)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംമേതിൽ സതീശൻ
ഗാനരചനമേതിൽ സതീശൻ
ഗായകര്‍ഷെറിൽ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 19 2022 09:44:24.
 കരിമുകിലെ കരിമുകിലാളേ
കനവിലൊരു പൂന്തോണി ...പൂന്തോണി
നിന്റെ കനവിലൊരു പൂന്തോണി പൂന്തോണി
വെണ്മുകിലോ ..പൊൻവെയിലോ
ആര് ആര് ആരാര്...
കർക്കിടക കരിമുകിലിൻപാടം കൊയ്യാനെത്തും
ചിങ്ങപ്പൂവെയിലൊളി നിൻ കാമുകനോ
അതോ ഘാതകനോ ...?

മുന്നാഴി മൂവന്തി ചെമ്മാന പന്തലൊരുക്കുമ്പോൾ
കറുത്തപെണ്ണേ കരിമുകിലാളെ
നീ വെണ്മുകിലിനെ വേളികഴിക്കുന്നോ
നീ വെണ്മുകിലിനെ വേളികഴിക്കുന്നോ

കനവിലൊരു പങ്കായ തുഴയെറിഞ്ഞു പോകുവതാരോ
ഏതോ തീരം തേടും തിരകളോ ... അതോ
ദൂരം തണ്ടും ഏതോ ജീവിതമോ
തിരയുടെ സ്വപ്നത്തിലേതു തീരം .. മരുതിരകൾ
ഒഴിഞ്ഞൊരു സ്വസ്ഥതീരം

ഈ കടലും കഴിഞ്ഞിട്ടൊടുവിൽ കനവും തുഴഞ്ഞാലോ
കനലോ.. അതോ കാനലോ..
അതോ നങ്കൂരമില്ലാത്ത കനവുകളോ
അതോ തിരവന്നു മായ്ക്കാത്ത കനവുകളോ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts