വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ബോംബെ എസ് കമാല്‍ |
ഗാനരചന | പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള |
ഗായകര്‍ | രെജു ജോസഫ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 09 2020 09:24:45.
ആ....ആ...ആ... ആ... "രാഗം - നടന മണ്ഡപം!" - സദിരിൽ സംഗീതക്കിളി പാടി: "സ്വരങ്ങൾ - സപ്തസ്വരങ്ങൾ തരളിതമാക്കുന്ന മണിമണ്ഡപം! രാഗം നടനമണ്ഡപം!" ആ....ആ...ആ... ആ... 'മായാതീതസ്വരൂപിണി'ക്കായി 'മായാമാളവ ഗൗള' മണ്ഡപം തപസ്സിൽ നിന്നുണരും ഉഷസ്സിനു കണിയായി സ്വരസുന്ദരികളാടും 'ഭൂപാള' മണ്ഡപം (രാഗം നടനമണ്ഡപം) സ്വാതി തൻ 'മോഹനമയി' നിനക്കാടുവാൻ 'യദുകുല കാംബോജി' മണ്ഡപം കൊഞ്ചിക്കുഴഞ്ഞുണ്ണിക്കാടുവാ - നമ്മ തൻ നെഞ്ചിലോ 'നീലാംബരി'ത്തൂവൽ മണ്ഡപം "രാഗം - നടനമണ്ഡപം!" - സദിരിൽ സംഗീതക്കിളി പാടി: "സ്വരങ്ങൾ - സപ്തസ്വരങ്ങൾ തരളിതമാക്കുന്ന മണിമണ്ഡപം! രാഗം നടനമണ്ഡപം! രാ...ഗം നടനമണ്ഡപം! രാഗം നടനമണ്ഡപം....!" | |