പ്രണാമപൂർവ്വം
വിശ്വബ്രഹ്മ നാദം
Pranaamapoorvam (Vishwabrahma Naadam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഈറ ജി ശശികുമാർ
ഗാനരചനകിടങ്ങറ ശ്രീവത്സൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംരീതിഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: July 14 2023 16:53:45.
പ്രണാമപൂർവ്വം ജഗദാധാര
പ്രതിഷ്ഠ ചെയ്യുന്നു നിന്നേ...
പ്രഭാസ വന്ദിതനേ...
പ്രഭാസ വന്ദിതനേ... ദേവാ...വിശ്വകർമ്മാവേ...
ദേവാ...വിശ്വകർമ്മാവേ...

കർമ്മങ്ങളാളുമീ ഞങ്ങളിലങ്ങ് തൻ
ധർമ്മം മുഴങ്ങീടുന്നൂ..
വർണ്ണക്കുടക്കീഴിൽ അങ്ങെഴുന്നെള്ളുന്നൂ..
സ്വർണ്ണ മുഴക്കോലുമായി....
സ്വർണ്ണ മുഴക്കോലുമായി....

സംജ്ഞയാം ആത്മജ അർക്ക കളത്രമാണഗ്നിയും താപവും പോലെ...
സംജ്ഞയോ തൻ പ്രതിച്ഛായയിൽ ഛായയേ
സൃഷ്‌ടിച്ച വൈഭവ ഭാവം...
സൃഷ്‌ടിച്ച വൈഭവ ഭാവം...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts