എന്റെ സുന്ദര സ്വപ്നങ്ങളും
ലളിതഗാനങ്ങൾ
Ente Sundara Swapnangalum (Lalithagaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎറണാകുളം ഗോപൻ
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍പി ജയചന്ദ്രൻ
രാഗംവസന്ത
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2022 08:15:14.
എൻ്റെ സുന്ദരസ്വപ്നങ്ങളും
എന്നോ പൂവിട്ട മോഹങ്ങളും
ഇന്നലെ എങ്ങോ പോയ്മറഞ്ഞു
നിന്നെ ഓർത്തു ഞാൻ കരഞ്ഞു
എല്ലാം ഇന്നെൻ്റെ ഓർമകളായ്
(എൻ്റെ സുന്ദരസ്വപ്നങ്ങളും...മോഹങ്ങളും)

നാം ഒരിക്കൽ കണ്ടുമുട്ടി
മനസങ്ങളിൽ കൈമാറി
അടുക്കാൻ ദേവി ആശകളേറി
നമ്മകളങ്ങനെ ഒന്നായി
നമ്മുടെ ഗാഥങ്ങളൊന്നായി
(എൻ്റെ സുന്ദരസ്വപ്നങ്ങളും...മോഹങ്ങളും)

നീയൊടുവിൽ വേർപിരിഞ്ഞു
നീമിഴികളാൽ വിടപറഞ്ഞു
മറക്കാൻ ദേവി മൗനമായ് തേങ്ങും
മാനസം വെറും ശിലയാണോ
മാനസാന്തരം ക്ഷണിതമാണോ

എൻ്റെ സുന്ദരസ്വപ്നങ്ങളും
എന്നോ പൂവിട്ട മോഹങ്ങളും
ഇന്നലെ എങ്ങോ പോയ്മറഞ്ഞു
നിന്നെ ഓർത്തു ഞാൻ കരഞ്ഞു
എല്ലാം ഇന്നെൻ്റെ ഓർമകളായ്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts