മഴനീർ ചോലയിൽ മുങ്ങി നീർന്ന്
സോപാനം
Mazhaneer Cholayil Mungi Neernu (Sopaanam)
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനസേതുമാധവൻ പാലാഴി
ഗായകര്‍വി അഭിലാഷ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 06 2020 04:52:15.
 മഴനീർച്ചോലയിൽ മുങ്ങി നീർന്ന്, പൊൻ​
വെയിലിന്റെ തൂവൽ കുടഞ്ഞ് ​
ചുണ്ടത്ത് പുന്നെൽക്കതിരുമായി ​
ചിങ്ങമാസപ്പക്ഷി വന്നു, നല്ല ​
പൊന്നോണക്കാലം പുലർന്നു, മണ്ണിൽ ​
പൊന്നോണക്കാലം പുലർന്നു​

കറുത്ത പെണ്ണേ ചീതേയീ
കതിരൊറച്ചെ കണ്ടോടീ
കൊയ്തെടുക്കാൻ പോന്നോ
കഴുത്തോളം ചോന്നോ

മഹിത കല്പനയുടെ മന്ദഹാസങ്ങളാം ​
മഞ്ജു പുഷ്പങ്ങൾ വിടർത്തി
മാനവ സ്നേഹത്തിൻ പൂപ്പട പാടി
മാവേലി നാടിനെ വിളിച്ചുണർത്തും​
ഓണപ്പുലരിയ്ക്കു ചന്തം ​
ഓമനിക്കുന്നൂ ഹൃദന്തം

ചെത്തി, ചേമന്തി, ചെമ്പരത്തി
അങ്ങനേ പല പൂവുകൾ
ചേർത്തുകെട്ടി ചാരുവാമൊരു
മാലയാക്കി ചാർത്തിയും
ചന്തമോടെ ചോടു വയ്ക്കേ
എത്തിയോ മാവേലി

മുല്ലയും തെച്ചിയും മുക്കുറ്റി തുമ്പയും ​
മുഗ്ദ്ധമായ് പൂക്കളം തീർക്കും ​
മുറ്റത്ത് മാണിക്യ ദീപം കൊളുത്തുവാൻ ​
മുകിലിന്റെ നീരാളം നീക്കിയെത്തും ​
ഓണവെയിൽ എന്തു ചന്തം
ഓർമ്മകൾക്കിന്നു സുഗന്ധം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts