ശബരി പീഠമേ
കർപ്പൂരപ്രിയൻ
Shabari Peedame (Karpoora Priyan)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംബിഹാഗ്‌
ഗാനത്തിന്റെ വരികള്‍
Last Modified: November 25 2021 13:35:18.
ശബരീ പീഠമേ....
ശുഭ വര്‍ണ്ണ പീഠമേ....
ശ്രീധര്‍മ്മ ശാസ്താവിന്‍ സ്വസ്ഥാനമേ..
ജനകോടികളുടെ ശരണാലയമേ
കലിയുഗ ചൈതന്യ ദേവാംശമേ...

സപ്തര്‍ഷികളും സനകാദികളും
തപോനിഷ്ഠയാര്‍ന്നുള്ള പൊന്നമ്പലം
മകരജ്യോതിയായി തെളിയുന്നു ദിവ്യമായി
മകരസംക്രമ ശുഭ സന്ധ്യയില്‍...

ശ്രീരാമ ഹൃദയാഞ്ജലിയേറ്റ പമ്പാ..-
സരസ്സും കടവും കാനനവും
ശ്രീശബരീ തന്റെ പുണ്യ തപസ്സേറ്റ
പാവനമാകുന്ന പൂങ്കാവനം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts