ശ്രീ ഗണപതിയെ ഗുണനിധേ
വിഘ്നേശ്വരം (വോ. 1)
Sree Ganapathe Gunanidhe (Vighneswaram Vol 1)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംശ്യാമ
ഗാനത്തിന്റെ വരികള്‍
Last Modified: May 30 2021 04:30:59.
ശ്രീ ഗണപതേ...ഗുണനിധേ...മൊഴിതരൂ...
ശരണം നിന്‍ ചരണം വരദം പദ ഭജനം
ചതുര്‍ത്ഥിയില്‍ അടിയനേ ശിവപദമണച്ചു നീ
സകലതും തന്നരുളേണം...

വാനിന്‍ കുടക്കീഴില്‍ ആലിന്‍ തണല്‍ കാറ്റില്‍
ഗുരുമുഖന്‍ ഗണപതി ചിരിതൂകുമിടത്തില്‍ ഞാന്‍
അതി മുഗ്ദ്ധമായി ശ്രുതി ശുദ്ധമായി
പദഭക്തനായി പാടേണം...

തേനായി വയമ്പായി നാവില്‍ കുതിരുന്ന
തിരുമിഴി മുനയിലെ അരുള്‍ മധുരങ്ങളെ
കവി ജന്മവും നര ദുഃഖവും
ഗുരുപുണ്യമായി തീര്‍ക്കേണം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts