ഗംഗണനാഥാ നമോ
വിഘ്‌നേശ്വരം [വോ II]
Gamgananadha Namo (Vighneshwaram [Vol II])
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 08 2021 01:58:56.
ഗം ഗണ നാഥ നമോ
പുരഹര ഗണ ഗണ നാഥ നമോ
ശിവ ശിവ ബാലക
വര വര ദായക
പണിയാം ശിവദ പദം
പാടാം ശുഭ ചരിതം സതതം

ഒരുനാള്‍ ശിവനും പാര്‍വതിയും
കരി കരിണികളായി തീര്‍ന്നു
വഴിയെ കരിമുഖന്‍ ജനിയാര്‍ന്നു
ചാലെ ഗണപതിയായി
ഉലകിതു നീളെ പ്രണമിതനായി
വിനപതി ഹരിശ്രീ ഗണപതയെ
നമ ഹരിശ്രീ ഗണപതയെ

സ്കന്ദനെ സേനാപതിയാക്കാന്‍
പണ്ടു ഇന്ദ്രനുമങ്ങുമുതിര്‍ന്നു
കരങ്ങള്‍ സ്തംഭിച്ച പോലങ്ങ് നിന്നു
നലമോട് തന്‍ മനതാരില്‍
സുരപതി ഗണപതിയെ ഉടനോര്‍ത്തു
ഉടനടി വിഘ്നമതും തീര്‍ത്തു
സര്‍വ്വ വിഘ്നമതും തീര്‍ത്തു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts