വിഘ്നങ്ങളൊക്കെയും
വിഘ്‌നേശ്വരം [വോ II]
Vighnangalokkeyum (Vighneshwaram [Vol II])
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംശിവരഞ്ജനി
ഗാനത്തിന്റെ വരികള്‍
Last Modified: April 06 2021 09:09:06.
വിഘ്നങ്ങളൊക്കെയും നീക്കും ഗണേശാ..
കൊട്ടാരക്കര കാക്കും ഗജാസ്യാ...
വേനലാളുന്നൊരെന്റെ മാനസം തന്നില്‍ അന്‍പിന്‍
ഗാനമൊഴുക്കീടണം ബാലഗണേശാ

ഉളിയന്നൂര്‍ തച്ചനെ പെരുന്തച്ചനാക്കിയ
ഒളിവിദ്യയ്ക്കുടമയാം ഗണപതിയേ..
എളിയവനെന്നിലും ഒളിയങ്ങ് ചിന്നണേ
എലിവാഹനനാം ഗുണനിധിയേ
മൂഷികവാഹനനാം ഗണപതിയേ..

കഥകളി വേഷങ്ങള്‍ പണ്ടു നീ തെളിയിച്ച
കഥകളുണര്‍ത്തീടും ചിതയില്‍ മുങ്ങീ
രാമനാട്ടത്തിനു ഹരിശ്രീ കുറിച്ച നിന്‍
നടയില്‍ അപ്പം വാര്‍ത്ത് നിവേദിച്ചിടാം
ഉണ്ണിയപ്പം വാര്‍ത്ത് നിവേദിച്ചിടാം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts