പ്രണയമില്ലാതെയായ നാൾ
പ്രണയമില്ലാതെ
Pranayamillaatheyaaya Naal (Pranayamillaathe)
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംയൂസഫ് കാരക്കാട്
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍യൂസഫ് കാരക്കാട്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 23 2022 11:19:29.
പ്രണയമില്ലാതെയായ നാൾ സകലതും......
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു- ഞാൻ.........
ജനലരികിൽ നിന്നിളവെയിൽ കൈത്തലം.....
പതിയേ പിൻ വലിയ്ക്കുന്നതു മാതിരി......
പ്രണയമില്ലാതെയായനാൾ സകലതും.........
തിരികെയേൽപ്പിച്ചു പിൻ മടങ്ങുന്നു- ഞാൻ...

ഇലകളിൽ നിന്നെടുത്തൊരു ഹരിതകം........
മഴയുടെ ജലസാന്ദ്രമാം സൗഹൃദം.........
വിരലിലാദ്യം തൊടുമ്പോൾ പടർന്നൊരു........
വിവരണാതീത വൈദ്യുതീ കമ്പനം.........
പ്രണയമില്ലാതെയായനാൾ സകലതും.........
തിരികെയേൽപ്പിച്ചു പിൻ മടങ്ങുന്നു- ഞാൻ......

അതിരെഴാത്ത നിശീഥത്തിലെവിടയോ.........
വിളറിവീഴും നിലാവിന്റെ സുസ്മിതം.........
മിഴികളിൽ നിന്നു മിന്നലായ്‌ വന്നെന്റെ....
മഴകളെ കുതികൊള്ളിച്ച കാർമ്മുകം.....
പ്രണയമില്ലാതെയായനാൾ സകലതും...
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു- ഞാൻ........

പ്രണയമില്ലാതെയായനാൾ സകലതും.........
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു- ഞാൻ...
തിരയഗാധങ്ങളിൽ നിന്നു ചിപ്പികൾ........
കരയിൽ വച്ചു മടങ്ങുന്നതു മാതിരി......
പ്രണയമില്ലാതെയായനാൾ സകലതും...
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു- ഞാൻ......
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts