വിശദവിവരങ്ങള്‍ | |
വര്‍ഷം | 2019 |
സംഗീതം | സുനിൽ കെ ചെറിയാൻ |
ഗാനരചന | സുനിൽ കെ ചെറിയാൻ |
ഗായകര്‍ | മഞ്ജുഷ (കുവൈറ്റ്) ,ലീന ,ബിനി ,ഫെസ്റ്റോ ,ജെസ്റ്റി ,സോണ ,സെറാഫിൻ ,ലൈവ ,സുനിൽ കെ ചെറിയാൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 13 2019 16:45:42.
നടന്നേറെ മടുക്കുമ്പോൾ ഓർമ്മിച്ചു നിന്നെ ഞാൻ ഒരിക്കലും മറക്കില്ലെന്നോർത്തു വച്ചു (2) എന്റെ ഭയം അത്രമാത്രം നിന്നിലേയ്ക്കടുപ്പിച്ചു എന്റെ ഭയം അത്രമാത്രം നിന്നിലേയ്ക്കെന്നടുപ്പിച്ചു അപ്പോഴെല്ലാം ആകുലമായി ഞാൻ വിളിച്ചു ദൈവമേ അപ്പോഴെല്ലാം ഞാൻ വിളിച്ചു ദൈവമേ വലിച്ചടച്ചോരാ കണ്ണിൽ ഇരുട്ട് പരക്കുമ്പോൾ വലഞ്ഞൊരാ നെഞ്ചിൽ താളം ആദ്യമായി പിഴയ്ക്കുമ്പോൾ (2) വിണ്ണിൽ നിന്നും കൂപ്പു കുത്തി മണ്ണിൽ സ്വപ്നം പിടയ്ക്കുമ്പോൾ അപ്പോൾ മാത്രം ആകുലമായി ഞാൻ വിളിക്കും ദൈവമേ അപ്പോൾ മാത്രം ഞാൻ വിളിക്കും ദൈവമേ നടന്നേറെ മടുക്കുമ്പോൾ ഓർമ്മിച്ചു നിന്നെ ഞാൻ ദൈവത്തിൽ കുറ്റം കാണും മനുഷ്യന്റെ അഹങ്കാരം ചെകുത്താനിൽ നന്മ കാണും ദൈവത്തിൻ അലങ്കാരം (2) വിണ്ണിൽ നിന്നും മണ്ണിലേയ്ക്ക് തുറക്കുമാ കണ്ണുകൾ (2) ഉരുക്കുന്നു മെരുക്കുന്നു അത്രയേറെ നിറയ്ക്കുന്നു ദൈവമേ നീ നിറയ്ക്കുന്നു നടന്നേറെ ഇരിക്കുമ്പോൾ ധ്യാനിക്കും നിന്നെ ഞാൻ കരം കൂപ്പി കനിവിനായി പ്രാർത്ഥിക്കും നിന്റെ സ്നേഹം അത്രമാത്രം നിന്നിലേയ്ക്കടുപ്പിക്കും നിന്റെ സ്നേഹം അത്രമാത്രം നിന്നിലേയ്ക്കെന്നടുപ്പിക്കും അപ്പോഴെല്ലാം ആർദ്രമായ് ഞാൻ വിളിക്കും ദൈവമേ അപ്പോഴെല്ലാം ഞാൻ വിളിക്കും ദൈവമേ ദൈവമേ! (3) | |