അമ്മേ സരസ്വതി നാരായണി
ദേവി പുഷ്പാഞ്ജലി
Amme Saraswathi Naraayani (Devi Pushpanjali)
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംജി എസ് ശ്രീകൃഷ്ണൻ
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ലീല
രാഗംസരസ്വതി
ഗാനത്തിന്റെ വരികള്‍
Last Modified: October 22 2020 10:15:40.
അമ്മേ സരസ്വതി നാരായണി
ജഗദംബികേ പാഹിമാം ദേവി
അമ്മേ സരസ്വതി നാരായണി

കര്‍ണ്ണികാര വനവീഥികള്‍ തോറും
പ്രണവധ്വനികള്‍ ഉണര്‍ന്നു
സൗപര്‍ണ്ണികയില്‍ ഉദയ ശ്രീരാഗദളങ്ങള്‍ വിടര്‍ന്നു...
ശംഖാരവമെങ്ങും ഉയര്‍ന്നു
ശ്രീ മുകാംബികയില്‍ നടതുറന്നു

സുപ്രഭാത കിരണാവലി മീട്ടും
സപ്തവര്‍ണ്ണ കിരണങ്ങളിലൂടെ
സൗഗന്ധികങ്ങള്‍ ഇതള്‍ നീര്‍ത്തി
നിന്‍ ചേവടിയില്‍ ചാര്‍ത്തി
മൂലമന്ത്ര ജപഘോഷമുയര്‍ത്തി
മൂകാംബികയില്‍ പഞ്ച പൂജ തുടങ്ങി..

കാര്‍ത്തികയ്ക്കു തൊഴുകൈത്തിരി നീട്ടും
കാഞ്ചനപ്രഭ തീര്‍ത്തൊരു സന്ധ്യേ
മുഗ്ദ്ധവര്‍ണ്ണ ലയ രാഗമുണര്‍ത്തി
പുഷ്പ രഥോത്സവ മേളമുയര്‍ത്തി
ചിന്തു പാടി കളിയാടുക വേഗം
മൂകാംബികയില്‍ ആരതി തുടങ്ങി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts