കാലമാം കാവേരി പാടുന്നു
ആകാശവാണി ലളിതഗാനങ്ങള്‍
Kaalamaam Kaaveri Paadunnu (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനപി കെ ഗോപി
ഗായകര്‍ജി വേണുഗോപാല്‍
രാഗംബേഗഡ
ഗാനത്തിന്റെ വരികള്‍
Last Modified: October 27 2023 14:53:34.
കാലമാം കാവേരി പാടുന്നു പിന്നെയും
ത്യാഗരാജന്റെ കീർത്തനങ്ങൾ (2)
ശ്രീരാമപാദങ്ങൾ തേടിയൊഴുകുന്ന
രാഗം താനം പല്ലവികൾ പല്ലവികൾ (കാലമാം ............)

തിരുവയ്യാറിലെ തൃക്കോവിലിൽ
തിരികൊളുത്താൻ വരും മൂവന്തികൾ (2)
നിസ്വമാം ജന്മത്തിൻ ദുഃഖത്തിൽ നിന്നൊരു
വിശ്വസംഗീതം കേൾക്കുന്നു
വിനയം മധുരം ഹൃദയംഗമം (കാലമാം ............)

നാദോപാസനമണ്ഡപത്തിൽ
സ്വരലയസംഗമ സായൂജ്യമായ് (2)
നിത്യവിശുദ്ധിതൻ വീണയിൽ നിന്നൊരു
സർഗ്ഗ തരംഗം പടരുന്നു
സുഗമം സുന്ദരം ഹൃദയംഗമം (കാലമാം .............)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts