അഴുതയെ തഴുകുന്ന കാറ്റേ
അഴലിനെ കഴുകുന്ന കാറ്റ്
Azhuthaye Thazhukunna Kaatte (Azhaline Kazhukunna Kaattu)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംമിഥുന്‍ രാഗമാലിക
ഗാനരചനഅന്‍സാരി ബഷീര്‍
ഗായകര്‍സജിത്ത് ശങ്കർ ,കോറസ്‌
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: February 08 2018 09:46:11.
അയ്യനേ,
ഹരിയിൽ ഹരനുള്ള മകനേ
പമ്പയ്ക്കു പുളകമായ് വന്ന സുതനേ
പതിനെട്ട്പടിമേലമർന്ന പൊരുളേ,
പരമ ചൈതന്യമേ
പകരേണമേ കൃപ !
അഴുതയെ തഴുകുന്ന കാറ്റേ...
അഴലിനെ കഴുകുന്ന കാറ്റേ....
അയ്യപ്പസ്പർശനമേറ്റ തീരങ്ങളെ
ആകെ വലംവെച്ചുവായോ....
അഴലിനെ കഴുകുന്ന കാറ്റേ....
അഴുതയെ തഴുകുന്ന കാറ്റേ...
അഴലിനെ കഴുകുന്ന കാറ്റേ....

ഘോരവനാന്തരപാതകൾക്കപ്പുറം
ചീറും നരിക്കൂട്ടമുണ്ടോ?...(2)
അതിനുള്ളിൽ പാലുമായ് അയ്യപ്പനോടൊപ്പ -
മന്ന്പോയ് വന്നവരുണ്ടോ?....
അവരെ തഴുകി നീ വായോ ... (2)
ആ ശരണമന്ത്രം വിളിച്ചോതിവായോ...
സ്വാമിയേ ശരണമയ്യപ്പാ (കോറസ്) .....
അഴുതയെ തഴുകുന്ന കാറ്റേ...
അഴലിനെ കഴുകുന്ന കാറ്റേ....

നീലമേഘക്കീറിൽ ഇരുമുടികെട്ടുന്ന
നീലിമലകൾക്കു താഴെ...(2)
നീന്തുന്ന പമ്പയിൽ നീരാടി നീരാടി,
നീറും മനസ്സുകൾക്കെന്നും...
നീയാ കുളിരുമായ് വായോ... (2)
ആ ശരണമന്ത്രം വിളിച്ചോതിവായോ...
സ്വാമിയേ ശരണമയ്യപ്പാ(കോറസ്)
അഴുതയെ തഴുകുന്ന കാറ്റേ...
അഴലിനെ കഴുകുന്ന കാറ്റേ....
അയ്യപ്പസ്പർശനമേറ്റ തീരങ്ങളെ
ആകെ വലംവെച്ചുവായോ....
അഴലിനെ കഴുകുന്ന കാറ്റേ....
അയ്യനേ,
ഹരിയിൽ ഹരനുള്ള മകനേ
പമ്പയ്ക്കു പുളകമായ് വന്ന സുതനേ
പതിനെട്ട്പടിമേലമർന്ന പൊരുളേ,
പരമ ചൈതന്യമേ
പകരേണമേ കൃപ !


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts