നടവരമ്പത്തോരു വിദ്യാലയം
ഓർമ്മപ്പച്ച
Nadavarambathoru Vidyaalayam (Ormappacha)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംപി ജി പ്രേംലാൽ
ഗാനരചനസേതുമാധവൻ പാലാഴി
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 16 2018 13:58:39.
നടവരമ്പത്തൊരു വിദ്യാലയം
നന്മകൾ പൂക്കുന്ന സ്നേഹാലയം
പല വഴിവരമ്പുകൾ പിന്നിട്ടു നാമെന്നു-
മണയാൻ കൊതിക്കുന്ന ക്ഷേത്രാങ്കണം

പാതിമെയ് മാത്രം മറച്ചും
പച്ച വെയിലിന്റെ കാഠിന്യമേറ്റും
നേരിന്റെ നേർവഴി മാത്രം കാട്ടുന്ന
മുത്തശ്ശൻ കാക്കുന്ന വിദ്യാലയം, ഗാന്ധി
മുത്തശ്ശൻ കാക്കുന്ന വിദ്യാലയം

ബാല്യ കൗമാരങ്ങൾ ആടിയും പാടിയും
ജീവൻ പകർന്നൊരാ രംഗഭൂവിൽ
തോളത്തു കയ്യിട്ടു കൂട്ട് കൂടിപ്പോകാം,
നെല്ലിത്തണലത്തു ചെന്നിരിക്കാം
പിന്നിട്ട ജീവിതയാത്രകൾ തൻ പൊതി –
ച്ചോറൊന്നുചേർന്നങ്ങു പങ്കുവയ്ക്കാം,
ആറാത്ത ഓർമ്മകൾ പങ്കു വയ്ക്കാം

കാൽപ്പന്തുകളിയുടെ ആരവം കേട്ടിട്ട്
കൈ കൊട്ടുമീ മുളംകാട് പോലെ
കലപില കൂട്ടി രസിക്കാം, ചിരിക്കാം
പിന്നിത്തിരി നോവായി മടങ്ങാം
പോകുംവഴിക്കു മതിവരാതെ,
വെറുതെയൊന്നങ്ങു തിരിഞ്ഞു നോക്കാം, ഇടയ്ക്കിടെ
വെറുതെയൊന്നങ്ങു തിരിഞ്ഞു നോക്കാം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts