തിരുവോണ നാളിൽ
ഓണപ്പൂക്കൾ
Thiruvona Naalil (Onappookkal)
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംശരത് മോഹൻ
ഗാനരചനശരത് മോഹൻ
ഗായകര്‍എസ് വിജയ് ശങ്കർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 18 2017 05:42:23.
തിരുവോണനാളിൽ തിരുവാതിരയാടി
തിരുകോലം കെട്ടിവരുന്നൊരീ ഓണത്തപ്പനെ വരവേൽക്കാം
ഓലക്കുട ചൂടി കുടവയർ താളത്തിൽ ആട്ടി (2)
പ്രജയുടെ സൗഖ്യമിതറിയാൻ വരവായ് മാവേലിമന്നൻ
(തിരുവോണ നാളിൽ…)

പുലരി തെളിഞ്ഞാൽ ഓണക്കോടിയുടുക്കാം
അത്തം പത്തിനു പൊന്നോണം വരെയൊത്തുകളിക്കാം (2)
പകിട കളിച്ചും പുലികളി കണ്ടും ഓണപ്പെരുമയെ വരവേൽക്കാം
പ്രജയുടെ സൗഖ്യമിതറിയാൻ വരവായ് മാവേലിമന്നൻ
പ്രജയുടെ സൗഖ്യമിതറിയാൻ വരവായ് മാവേലിമന്നൻ
(തിരുവോണ നാളിൽ…)

മുറ്റം നിറയെ ഓണപ്പൂക്കളമെഴുതാം
തൊടിയിലെ മാവിൻ കവരയിൽ ഊഞ്ഞാൽച്ചരടു മുറുക്കാം (2)
കലപില കൂട്ടും കുരുവികളെപ്പോൽ പൂക്കളമെഴുതും കുരുന്നുകളേ
പ്രജയുടെ സൗഖ്യമിതറിയാൻ വരവായ് മാവേലിമന്നൻ
പ്രജയുടെ സൗഖ്യമിതറിയാൻ വരവായ് മാവേലിമന്നൻ
(തിരുവോണ നാളിൽ…)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts