പ്രസാദ കളഭം
ശാന്തി ഗീതങ്ങൾ
Prasaadha Kalabham (Shanthi Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഫാ ചെറിയാന്‍ കുനിയന്തോടത്ത്
ഗായകര്‍കെ ജെ യേശുദാസ് ,ആശാലത
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 12 2017 16:54:37.
പ്രസാദകളഭം തൂകി പ്രകാശകിരണം വീശി
പ്രഭാമയൻ തിരുനാഥൻ പ്രഭാതമായ് വരും ഉലകിൽ
(പ്രസാദകളഭം..)

പ്രശാന്തി പകരും കരളിൽ പ്രമോദമുതിരും ധരയിൽ (2)
പ്രദീപമായിരുൾ നീക്കും പ്രഫുല്ലമാകും ഭുവനം (2)
(പ്രസാദകളഭം..)

പ്രണാമമുണരും നിനവിൽ പ്രഭാവമരുളും ദൈവം (2)
പ്രദോഷമണയും വരെയും പ്രകീർത്തിതം തിരുനാമം (2)
(പ്രസാദകളഭം..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts